പന്തളം: നടപ്പാത പൂർണമായും കീഴടക്കി വൈദ്യുതി ബോർഡ്. എം.സി റോഡിൽ കുരമ്പാല മുതൽ പന്തളം മണികണ്ഠൻ ആൽത്തറ വരെയുള്ള റോഡിന്റെ ഇരുവശത്തുമായി കെ.എസ്.ടി.പി നിർമിച്ച നടപ്പാതയിൽ യാത്രക്കാർക്ക് നടക്കാൻ കഴിയാത്തവണ്ണം മധ്യഭാഗത്തായി ട്രാൻസ്ഫോർമറുകളും വൈദ്യുതി പോസ്റ്റുകളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മിക്ക നടപ്പാതയിലും മധ്യഭാഗത്തായി വൈദ്യുതി പോസ്റ്റാണ്. അപകടം നിത്യസംഭവമായ എം.സി റോഡിൽ കാൽനടക്കാർക്ക് നടക്കാൻ വേണ്ടിയാണ് തറയോട് പാകി ഭംഗിയാക്കിയ നടപ്പാതകൾ നിർമിച്ചത്. എന്നാൽ, ഇതിലൂടെ നടക്കുകയാണെങ്കിൽ വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമറും കടന്നു വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ. കെ.എസ്.ടി.പി നടപ്പാത നിർമാണം പുരോഗമിച്ചപ്പോൾ പോസ്റ്റുകൾ മാറ്റണമെന്ന് കെ.എസ്.ഇ.ബിയുടെ ആവശ്യപ്പെട്ടതാണ്. എന്നാൽ, ഒന്നും മാറ്റിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.