പന്തളം: യു.പിയിൽ 36 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഏഴുവയസ്സുകാരന് ഉള്‍പ്പെടെയുള്ള കുടുംബം ജയില്‍ മോചിതരായി നാട്ടിലെത്തി. ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത പന്തളം ചേരിയക്കൽ സ്വദേശിനിയടക്കം മൂന്ന്പേരാണ് ജയില്‍ മോചിതരായത്.
കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഞായറാഴ്ചയാണ് ജയിലില്‍നിന്ന് ഇവർക്ക് പുറത്തിറങ്ങാനായത്. തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വൈകീട്ട് പന്തളം ജങ്ഷനിൽ എത്തിയവരെ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രകടനമായാണ് സ്വീകരിച്ചത്.
ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിെൻറ സമയപരിധി കഴിഞ്ഞെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് സെപ്റ്റംബർ 25ന് ഇവരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അൻഷാദിെൻറ മാതാവ് പന്തളം ചേരിയ്ക്കൽ നസീമ മൻസിലിൽ നസീമ (62), അൻഷാദിെൻറ ഭാര്യ മുഹ്സിന (30), ഏഴ് വയസ്സുള്ള മകൻ ആത്തിഫ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
കൂടാതെ കോഴിക്കോട് സ്വദേശി ഫിറോസിെൻറ മാതാവ് കുഞ്ഞലീമ (62) യെയും അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിനുശേഷം നടന്ന പൊതുയോഗത്തിൽ എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് എസ്. സജീവ്, തിരുവനന്തപുരം സോണൽ സെക്രട്ടറി എസ്. മുഹമ്മദ് റാഷിദ്, ജില്ല സെക്രട്ടറി സാദിഖ് അഹമ്മദ്, എൻ.ഡബ്ല്യു.എഫ് ജില്ല പ്രസിഡൻറ് ഫാത്തിമ വാഹിദ്, ജില്ല സെക്രട്ടറി ഷെഫ്ന റാഷിദ് എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ അനീഷ് പറക്കോട്, ഷാനവാസ് മുട്ടാർ, അബ്ദുൽ വാഹിദ്, ഡിവിഷൻ പ്രസിഡൻറ് ആസാദ് പന്തളം, സെക്രട്ടറി സുബി മുട്ടാർ, അനീഷ ഷാജി, ഫൗസീന സാദിഖ്, റുസ്മി ഷാജി, ഷഫീന സുബി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.