പന്തളം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജില്ലയിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കോവിഡും വെള്ളപ്പൊക്കത്തിനും ശേഷം കരകയറി വന്ന വ്യാപാരസ്ഥാപനങ്ങൾ പലതും മുന്നോട്ട് പോകാൻ കഴിയാത്തവണ്ണം പ്രതിസന്ധിയിലായതിനെ തുടർന്ന് പൂട്ടിയിരുന്നു. മുമ്പ് തുണിക്കടകളും സ്വർണക്കടകളും പൂട്ടിയതിൽ ഉൾപ്പെടും.
ഓണത്തിനുശേഷം സാമ്പത്തിക പ്രതിസന്ധി കടുത്തതിനാൽ പലതിനും പൂട്ട് വീണിരിക്കുകയാണ്. ദിവസവും കടമെടുത്തും പലിശക്കുമായി ഒരുവിധം എല്ലാം കടകൾ നടത്താൻ ശ്രമിച്ചെങ്കിലും മുന്നോട്ടുപോകാൻ കഴിയാത്തതാണ് പൂട്ടാൻ ഇടയായതായി ഉടമകൾ പറയുന്നു. വലിയ മാളുകളെ ആശ്രയിക്കുന്നതും കൂണുപോലെ സൂപ്പർമാർക്കറ്റുകൾ സജീവമായതുമാണ് ചെറുകിട വ്യാപാര സ്ഥാപനത്തെ വ്യാപകമായി ബാധിച്ചിരിക്കുന്നത്.
ഓൺലൈൻ വ്യാപാരം തുണി വ്യവസായത്തെ കാര്യമായി ബാധിച്ചു. എല്ലാം ഓൺലൈനിൽ ലഭ്യമാകുമ്പോൾ നാട്ടിൻപുറത്തെ കടകളിൽ തിരക്കൊഴിയുന്നതും നിത്യസംഭവമായിരിക്കുകയാണ്. വലിയ തുക വാടക നൽകി മുന്നോട്ടുപോകാൻ ആകുന്നില്ല വ്യാപാരികൾക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ 15ഓളം കടകളാണ് പന്തളത്തും പരിസരത്തുമായി പൂട്ടിയത്. ഒറ്റപ്പെട്ട തുണി വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോഴും സജീവമായി നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.