ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ വി.​എ​സ്. സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണ​ത്ത്

പ്ര​തി​ഷേ​ധി​ക്കു​ന്നു

കെ -റെയിൽ: പ്രതിഷേധക്കാർ സംഘടിച്ചു; ഉദ്യോഗസ്ഥരെത്തിയില്ല

പന്തളം: സർവേക്കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയില്ല, പ്രതിഷേധക്കാർ സമരം നടത്തി പിരിഞ്ഞു. കെ-റെയിൽ സർവേയുടെ ഭാഗമായി ബുധനാഴ്ച രാവിലെ സർവേ തുടങ്ങുമെന്ന അറിയിപ്പിനെത്തുടർന്നാണ് പ്രതിഷേധക്കാൻ പല സ്ഥലത്തും സംഘടിച്ചത്. പന്തളം മുടിയൂർക്കോണം ഭാഗത്ത് പ്രതിരോധിക്കാൻ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. പൊലീസും സ്ഥലത്തെത്തി. കല്ലിടൽ മുന്നിൽ കണ്ട് പ്രതിരോധിക്കാനുറച്ച് നൂറുകണക്കിന് കെ-റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ മുടിയൂർക്കോണം വെള്ളാപ്പള്ളിൽ ജങ്ഷനിലും സംഘടിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനുശേഷം കെ-റെയിൽ അധികൃതർ എത്താത്തതിനെത്തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോയി.

യു.ഡി.എഫ് കെ-റെയിൽ സമരസമിതി കൺവീനർ കെ.ആർ. വിജയകുമാർ, ചെയർമാൻ വി.എം. അലക്സാണ്ടർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വേണുകുമാരൻ നായർ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ജി. അനിൽകുമാർ, സോളമൻ വരവുകാലായിൽ, കോശി കെ. മാത്യു, എം.എൻ. സുരേന്ദ്രൻ, സുകുമാരപിള്ള, കുട്ടൻ നായർ, ശാന്ത, രാജു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Tags:    
News Summary - K-Rail: Protesters organized; Officials did not show up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.