പന്തളം നഗരസഭ ബസ്​സ്റ്റാൻഡ്​ മാറ്റം; ഭൂമി അളന്ന്​ കല്ലിട്ടു

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ ച​ന്ത​ക്ക്​ സ​മീ​പ​ത്തേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ക​ല്ലി​ട്ടു.

കൈ​യേ​റ്റ​മു​ള്ള അ​ഞ്ചി​ട​ത്താ​ണ് ക​ല്ലി​ട്ട​ത്. 2023 സെ​പ്റ്റം​ബ​റി​ൽ ഈ ​ഭാ​ഗം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ബ്ലോ​ക്ക്​ ഓ​ഫി​സി​ന് സ​മീ​പം മു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്റ്റാ​ൻ​ഡ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ലം​വ​രെ​യു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി​യാ​ണ് അ​ള​ന്നു​തി​രി​ച്ച് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഈ ​ഭാ​ഗ​ത്ത് കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും ഉ​ട​മ​ക്ക്​ നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, ഇ​തൊ​ന്നും പാ​ലി​ക്കാ​തെ പ​ണി തു​ട​രു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് പ​ല​യി​ട​ത്തും ക​ല്ലി​ട്ട​ത്. കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച ശേ​ഷ​മാ​കും ന​ഗ​ര​സ​ഭ ബ​സ്​​സ്റ്റാ​ൻ​ഡി​ന്റെ മാ​റ്റ​വും മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​വും ന​ട​ക്കു​ക.

പ​ന്ത​ളം ച​ന്ത​യി​ലെ ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്കി ബ​സ് സ്റ്റാ​ൻ​ഡി​ന് നേ​ര​ത്തേ​ത​ന്നെ സൗ​ക​ര്യ​മൊ​രു​ക്കി​ത്തു​ട​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡ്​ പ്ര​വ​ർ​ത്തി​ക്ക​ന്ന സ്ഥ​ല​ത്തി​നോ​ടു​ചേ​ർ​ന്ന് ന​ഗ​ര​സ​ഭ ഓ​ഫി​സ് കോം​പ്ല​ക്‌​സ് പ​ണി​യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് സ്റ്റാ​ൻ​ഡ്​ മാ​റ്റാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ മ​ണ്ണ് പ​രി​ശോ​ധ​ന​യും ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

പ​ന്ത​ളം ച​ന്ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് മ​ത്സ്യ സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​ഗ​മാ​ണ് ബ​സ്​​സ്റ്റാ​ൻ​ഡി​നാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത് ഇ​തി​ലെ മ​ത്സ്യ സ്റ്റാ​ളു​ക​ൾ ഓ​പ​റേ​റ്റി​ങ് സെ​ന്റ​റാ​ക്കാ​നാ​ണ് നീ​ക്കം. ഇ​തി​നാ​യി ഇ​രി​പ്പി​ട​ങ്ങ​ളും പ​ണി​തു.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​നാ​യി പ​ണി​ത ശൗ​ചാ​ല​യം വ​സ്തു അ​ള​വ് ക​ഴി​ഞ്ഞ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്താ​യി. മ​ലി​ന​വും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യി കി​ട​ന്ന ശൗ​ചാ​ല​യം ന​ഗ​ര​സ​ഭ ഫ​ണ്ടു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി യാ​ത്ര​ക്കാ​ർ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.

ച​ന്ത​യി​ൽ പ​ണി​തി​ട്ടി​രി​ക്കു​ന്ന ശൗ​ചാ​ല​യ​ത്തോ​ടു​ചേ​ർ​ന്ന് ക​ട​മു​റി​ക​ൾ പ​ണി​യാ​നാ​ൻ 20 ല​ക്ഷം രൂ​പ​യും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​പ്പോ​കാ​നു​ള്ള വ​ഴി കോ​ൺ​ക്രീ​റ്റു​ചെ​യ്തു.

ഏ​പ്രി​ൽ ഒ​ന്നി​ന് സ്റ്റാ​ൻ​ഡ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കാ​ടു​പി​ടി​ച്ചും മാ​ലി​ന്യം നി​റ​ഞ്ഞും കി​ട​ക്കു​ന്ന ച​ന്ത​ക്ക്​ സ​മീ​പ​വും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​വും വൃ​ത്തി​യാ​കു​മെ​ന്ന​താ​ണ് വ​ലി​യ നേ​ട്ടം.ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്ത് ആ​ധു​നി​ക ശ്മ​ശാ​നം, മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്റ് എ​ന്നി​വ​ക്കും പ​ദ്ധ​തി​യു​ണ്ട്.

Tags:    
News Summary - Pandalam Municipality bus stand; The land was measured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.