പന്തളം: തുടരെ പെയ്യുന്ന കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും ചെറുകിട-നാമമാത്ര റബർ കർഷരുടെ ജീവിതം താളംതെറ്റിക്കുന്നു. വേനൽക്കാലത്ത് നിർത്തിയ ടാപ്പിങ് ഏപ്രിലിൽ തുടങ്ങാനിരിക്കെയാണ് മഴ തടസ്സമായത്. പിന്നീട് മേയ് ആദ്യവാരം ടാപ്പിങ് നടത്താൻ ഒട്ടേറെ കർഷകർ റെയിൻഗാർഡ് സ്ഥാപിച്ചു. മേയ് ആദ്യം മൂന്നുദിവസം ടാപ്പിങ് നടത്താൻ കഴിഞ്ഞ കർഷകർക്ക് പിന്നീടിങ്ങോട്ട് തോട്ടത്തിലേക്കു തിരിയേണ്ടിവന്നിട്ടില്ല. പുലർച്ച തോട്ടങ്ങളിൽ എത്തി റബർ വെട്ടിയാണ് പലരും ഉപജീവനും കഴിഞ്ഞുപോകുന്നത്. ഏപ്രിൽ- മേയ് മാസങ്ങളിലാണ് കൂടുതലായി റബർ വെട്ട് നടക്കേണ്ടത്.
കാലാവസ്ഥ മാറ്റവും ഈ മേഖലയിൽ തൊഴിലെടുക്കാൻ ആളുകളെ കിട്ടാത്തതും പുതിയ പ്രതിസന്ധിയാണ്. ഫലത്തിൽ രണ്ടുമാസമായി റബർ കർഷകരും ടാപ്പിങ് തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. സ്കൂൾ തുറക്കൽ അടുത്തിരിക്കെ കുടുംബങ്ങൾ വലിയ ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.