പന്തളം: റോഡരികിൽ വാഹനങ്ങൾ നിർത്തി കടകളിലേക്ക് സാധനസാമഗ്രികൾ ഇറക്കുന്നത് നിത്യ സംഭവമായതോടെ വാഹന അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു. പന്തളം-പത്തനംതിട്ട റോഡിൽ ദിവസവും രാവിലെ എട്ടു മുതൽ സാധനസാമഗ്രികൾ കടകളിലേക്ക് ഇറക്കുന്ന കാഴ്ച കാണാം. സിമൻറ് ഉൾപ്പെടെ വലിയ വാഹനങ്ങളിൽ സാധനങ്ങൾ എത്തുമ്പോഴാണ് കുരുക്ക് രൂക്ഷമാകുന്നത്.
സാധനങ്ങൾ ഇറക്കിയശേഷം വാഹനങ്ങൾ തിരിച്ചു പോകുമ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. കഴിഞ്ഞദിവസം പന്തളം ജങ്ഷന് കിഴക്കുവശത്ത് ഒരു കടയിൽ വലിയ ലോറിയിൽനിന്നും സിമൻറ് ഇറക്കുമ്പോൾ മറുഭാഗത്ത് കടന്നുവന്ന കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവാവിനെ ഇടിച്ചു വീഴ്ത്തിയിരുന്നു. കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വലിയ ലോറികൾക്ക് സമയപരിധി നൽകി നഗരസഭ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.