തെരുവുനായ്​ ശല്യം രൂക്ഷം: രണ്ടുദിവസത്തിനിടെ കടിയേറ്റത് പത്തിലേറെപ്പേർക്ക്

പ​ന്ത​ളം: ന​ഗ​ര​പ​രി​ധി​യി​ല്‍ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. വി​ദ്യാ​ർ​ഥി​നി​യ​ട​ക്കം ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ പ​ത്തി​ലേ​റെ​പ്പേ​ർ​ക്കാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ന് സ​മീ​പ​വും പ​രി​സ​ര​ത്തെ ഇ​ട​വ​ഴി​ക​ളു​മാ​യാ​ണ് നി​ര​വ​ധി​പേ​ർ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ നാ​യു​ടെ ക​ടി​യേ​റ്റ​ത്.

നാ​യു​ടെ ക​ടി​യേ​റ്റ പ​ല​രും പ​ന്ത​ള​ത്തെ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജി​ലെ പ​രി​സ​ര​ത്തു​വെ​ച്ച് പി​ന്നാ​ലെ നാ​യ്ക്കൂ​ട്ടം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. സാ​ര​മാ​യി മു​റി​വേ​റ്റ പ​ല​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

പ​ന്ത​ള​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​തി​രോ​ധ മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ല്‍ പ​ല​രും അ​ടൂ​ർ ഗ​വ. ആ​ശു​പ​ത്രി​യെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ണം പെ​രു​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ലും മ​ദ്​​റ​സ​യി​ലും അ​യ​ക്ക​ന്‍ ര​ക്ഷി​താ​ക്ക​ള്‍ ഭ​യ​ക്കു​ക​യാ​ണ്.

Tags:    
News Summary - street dogs: more than ten people were bitten in two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.