ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കാ​റ്റി​ൽ ന​ശി​ച്ച ചി​റ്റി​ല​പ്പാ​ട​ത്തെ നെ​ൽ​കൃ​ഷി

വേനൽമഴ ചതിച്ചു; ചിറ്റിലപ്പാടത്തെ കർഷകർ ആശങ്കയിൽ

പന്തളം: ചിറ്റിലപ്പാടത്തെ നെൽകർഷകർ വിളവെടുക്കാൻ കഴിയുമോ എന്ന ആശങ്കയിൽ. കാലം തെറ്റി പെയ്ത മഴമൂലം കൃഷിയിറക്കാൻ കാലതാമസം നേരിട്ടെങ്കിൽ ഇപ്പോൾ കാലം തെറ്റി വന്ന വേനൽമഴയും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ഈ മാസം അവസാനവാരവും മേയ് ആദ്യവാരവുമായ് വിളവെടുക്കാൻ തയാറായി വരുന്ന നെൽകൃഷിക്കാണ് ഈ ദുഃസ്ഥിതി. കൃഷിയിറക്കാൻ താമസിച്ചപ്പോൾ മൂപ്പുകുറഞ്ഞ വിത്താണ് കർഷകർക്ക് കൃഷി ഓഫിസിൽനിന്ന് നൽകിയത്. പാകമാകാത്ത നെല്ലിൽ കൂറ്റൻ കതിരുകളാണുള്ളത്. പുഞ്ചയിൽ നിറയുന്ന വെള്ളം ഒഴുക്കിക്കളയാനുള്ള സൗകര്യമില്ല. തോടുകളിൽ കാടും പായലും നിറഞ്ഞുകിടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയാണ്.

മുണ്ടൻതോട് നവീകരണത്തിന് നഗരസഭ 50,000 രൂപ അനുവദിച്ചെങ്കിലും ഇത് പര്യാപ്തമല്ല. ബാങ്ക് വായ്പയെടുത്തും കൊള്ളപ്പലിശക്ക് പണമെടുത്തും കൃഷിയിറക്കിയ കർഷകരുടെ ആശങ്കയകറ്റാൻ വെള്ളം വറ്റിക്കുന്നതടക്കമള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് പന്തളം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Summer rains deceived; Chittilappadam farmers worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.