പന്തളം: വിഷു-റമസാൻ-ഈസ്റ്റർ പ്രത്യേക വിപണി തുടങ്ങിയെങ്കിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ എല്ലാ സബ്സിഡി സാധനങ്ങളും ലഭ്യമായിട്ടില്ല. നിലവിലുള്ള സൂപ്പർമാർക്കറ്റുകളിലാണ് പ്രത്യേക വിപണിയും നടത്തുന്നത്. അടൂർ താലൂക്കിലെ പ്രധാനപ്പെട്ട അടൂരിലെ ഒരു സൂപ്പർമാർക്കറ്റിലാണ് പ്രത്യേക വിപണി സജ്ജമാക്കിയത്. കടക്ക് മുന്നിൽ ഫ്ലക്സ് വെച്ചതുമാത്രമാണ് പ്രത്യേക വിപണി ആയപ്പോഴുണ്ടായ മാറ്റം.
കെ-റൈസ്, ചെറുപയർ, ഉഴുന്ന്, കടല, വെളിച്ചെണ്ണ തുടങ്ങിയ സബ്സിഡി സാധനങ്ങളാണ് സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലുള്ളത്. പച്ചരിയും പഞ്ചസാരയും ജില്ലയിലെ മിക്ക സൂപ്പർമാർക്കറ്റുകളിലുമില്ല.
വിതരണം ചെയ്യുന്ന സാധനങ്ങളുടെ തുക ലഭിക്കാത്തതിനാൽ ഓർഡർ നൽകുന്നതിലും കുറഞ്ഞ അളവിലാണ് വിതരണക്കാർ സപ്ലൈകോയിലേക്കു സാധനങ്ങൾ എത്തിക്കുന്നത്. ഇതാണ് സപ്ലൈകോ കേന്ദ്രങ്ങളിൽ സാധനങ്ങളുടെ ലഭ്യതയിൽ വൻ ഇടിവുണ്ടാകാൻ കാരണം. വാർഷിക കണക്കെടുപ്പ് പ്രമാണിച്ച് സപ്ലൈകോ മൂന്നു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.