പന്തളം: നഗരസഭയിൽ പ്രതിപക്ഷ സമരത്തിന് മുന്നിൽ ബി.ജെ.പി കീഴടങ്ങി. പന്തളം നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷനെ മാറ്റി. പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി വൈസ് ചെയർമാനായി തിരുവല്ല സ്വദേശിയെ തെരഞ്ഞെടുത്തതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
നഗരസഭ പദ്ധതി പ്രവർത്തനങ്ങളിലും മറ്റെല്ലാ പ്രവർത്തനങ്ങളിലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയാൽ സഹകരിക്കുമെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി അംഗങ്ങളായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
കോൺഗ്രസ് കൗൺസിലർ പന്തളം മേഹഷിനെതിരെ പന്തളം പൊലീസിൽ നൽകിയ പരാതി നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പിൻവലിച്ചു. നഗരസഭയിൽ ബി.ജെ.പി അധികാരത്തിലെത്തിയത് മുതൽ പ്രതിപക്ഷ സമരങ്ങൾ തുടർക്കഥയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.