പന്തളം: മഴക്കാലത്തെ കൊയ്ത്ത് മാത്രമല്ല, കൊയ്തെടുക്കുന്ന നെല്ല് ഉണങ്ങിവിൽക്കാനും ചിറ്റിലപ്പാടത്തെ കർഷകർ ബുദ്ധിമുട്ടുന്നു. കൊയ്ത്ത് അടുക്കുമ്പോൾ വേനൽമഴയും വെള്ളവുമാണ് വില്ലനെങ്കിൽ കഴിഞ്ഞ രണ്ടുവർഷമായി കളംകയറലും നെല്ലുണക്കലും പ്രശ്നമാണ്.
പാടത്തിെൻറ തീരത്തുള്ള നാദനടി കളത്തിനോടു ചേർന്നുണ്ടായിരുന്ന റവന്യൂ പുറംപോക്കുഭൂമി ഏഴുപേർക്ക് വീടുവെക്കാനായി പകുത്ത് നൽകിയതോടെയാണ് കർഷകർ കളംകയറുന്നതിനായി ബുദ്ധിമുട്ടുന്നത്.
200 ഏക്കർ വിസ്തൃതിയുള്ള ചിറ്റിലപ്പാടത്തെ നെല്ല് മുഴുവൻ ഉണക്കിയെടുക്കുവാനുള്ളത് വളരെ കുറച്ച് സ്ഥലം മാത്രമാണ്. കഴിഞ്ഞവർഷം സ്ഥലം വാടകക്കെടുത്താണ് കർഷകർ നെല്ല് ഉണക്കിയെടുത്തത്. ഉണക്ക് കുറവായാൽ സപ്ലൈകോ നെല്ല് സംഭരിക്കുകയുമില്ല. വൈക്കോൽ ഉണക്കിയെടുക്കാൻ സ്ഥലമില്ലാത്തതിനാൽ കർഷകർ വൈക്കോൽ സംഭരണം നടത്തുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.