പന്തളം: ചേരിക്കൽ ഗവ. ഐ.ടി.ഐ ജങ്ഷനിലെ ഖദീജയുടെ ചെറിയ സ്റ്റേഷനറി കടക്കുമുന്നിൽ 13ാം നമ്പർ സ്റ്റേറ്റ് കാർ നിർത്തിയത് കണ്ടപ്പോൾ നാട്ടുകാർക്ക് ഒന്നും മനസ്സിലായില്ല. കൃഷിമന്ത്രി പി. പ്രസാദ് കാറിൽനിന്ന് ഇറങ്ങി കടയിലേക്ക് നടന്നപ്പോൾ നാട്ടുകാർക്ക് ആകാംക്ഷയായി.
കടയിലെത്തിയ മന്ത്രി ഖദീജയെ പേരെടുത്തു വിളിച്ചപ്പോഴും നാട്ടുകാർക്കും കൂടെ എത്തിയവർക്കും കാര്യം മനസ്സിലായില്ല. കടക്കുള്ളിൽനിന്ന് ഖദീജ പുറത്തേക്കിറങ്ങി മന്ത്രിയുടെ അടുത്തെത്തി. തെൻറ അയൽവാസിയും സഹപാഠിയുമാണ് ഖദീജയെന്ന് മന്ത്രി പരിചയപ്പെടുത്തിയപ്പോഴാണ് എല്ലാവർക്കും കാര്യം പിടികിട്ടിയത്. കടയിൽ തൂക്കിയിട്ടിരുന്ന പഴക്കുലയിൽനിന്ന് ഒരുപഴമെടുത്ത് കഴിച്ച് ബാല്യകാലസ്മരണകൾ അദ്ദേഹം പങ്കുെവച്ചു. നിസ്സാരകാര്യത്തിനുപോലും പിണങ്ങുന്ന സ്വഭാവമാണ് ഖദീജയുടേതെന്ന് നർമം പറഞ്ഞ മന്ത്രി, ഖദീജയുടെ കുടുംബത്തിലെ എല്ലാവരുടെയും ക്ഷേമാന്വേഷണം നടത്തിയശേഷമാണ് മടങ്ങിയത്.
ഇത്രയും വലിയ പദവിയിലെത്തിയിട്ടും സാധാരണക്കാരിയായ തെൻറ കടയിൽ മന്ത്രി വന്നത് ഖദീജക്ക് ആദ്യം വിശ്വസിക്കാനായില്ല. കടയിലെത്തി തന്നോട് സ്നേഹാന്വേഷണം നടത്താൻ മന്ത്രി സമയം കണ്ടെത്തിയത് സാധാരണജനങ്ങളോടുള്ള കരുതലാണെന്നാണ് ഖദീജയുടെ അഭിപ്രായം.
നൂറനാട് ആശാൻ കലുങ്കിലാണ് പി. പ്രസാദിെൻറ വീട്. സമീപത്തെ പാലവിളയിൽ വീട്ടിലെ ഖദീജയും പ്രസാദും നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. പന്തളം വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് അമ്മച്ചി വീട്ടിൽ സലീം വിവാഹം കഴിച്ചതോടെയാണ് എച്ച്. ഖദീജ ചേരിക്കലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.