പന്തളം: ചിറ്റിലപ്പാടശേഖരത്തിലെ കർഷകർ ഈ വർഷത്തെ വിളവെടുപ്പ് കഴിഞ്ഞപ്പോൾ കണ്ണീർക്കയത്തിൽ. മുൻ കാലങ്ങളെ അപേക്ഷിച്ചു ചിറ്റിലപ്പാടത്തെ വിളവെടുപ്പ് നേർ പകുതിയായി കുറഞ്ഞു. കടുത്ത വേനൽ മൂലം കതിരായി പാൽ അടിക്കുന്ന സമയത്തു അതികഠിനമായ ചൂട് മൂലം നല്ലൊരു ശതമാനം പതിരായി മാറി. തന്മൂലം കഴിഞ്ഞ പ്രവിശ്യത്തെക്കാളും വിളവ് പകുതിയായി കുറഞ്ഞു.
ഈ പാടശേഖരത്തിൽ 48 കർഷകരാണ് കൃഷി ഇറക്കുന്നത്. എല്ലാ കർഷകർക്കും ഇക്കുറി നഷ്ടം മാത്രമാണ് ഉണ്ടായത്. എല്ലാവരും ബാങ്കിൽ നിന്ന് ലോൺ എടുത്താണ് കൃഷി ചെയിതിട്ടുള്ളത്. ലോൺ തിരിച്ചു അടക്കാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകരെന്ന് ചിറ്റിലപടശേഖര സമതി സെക്രട്ടറി കെ.എൻ രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.