തി​രു​വാ​ഭ​ര​ണ വാ​ഹ​ക​സം​ഘം ശ​ബ​രി​മ​ല​യി​ൽ​നി​ന്ന്​ പ​ന്ത​ള​ത്തേ​ക്ക്​ മ​ട​ക്ക​യാ​ത്ര തു​ട​ങ്ങു​ന്നു

തിരുവാഭരണ ഘോഷയാത്ര സംഘം ഞായറാഴ്ച തിരിച്ചെത്തും

പ​ന്ത​ളം: ജ​നു​വ​രി 12ന് ​പ​ന്ത​ള​ത്തു​നി​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ച്ച ഘോ​ഷ​യാ​ത്ര സം​ഘം വ്യാ​ഴാ​ഴ്ച ശ​ബ​രി​മ​ല​യി​ൽ നി​ന്നും മ​ട​ക്ക​യാ​ത്ര തു​ട​ങ്ങി. ന​ട​യ​ട​ച്ച​ശേ​ഷ​മാ​ണ് ആ​ഭ​ര​ണ​പ്പെ​ട്ടി​ക​ൾ ശി​ര​സ്സി​ലേ​റ്റി സം​ഘം മ​ല​യി​റ​ങ്ങു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​ന് ശ​ബ​രി​മ​ല​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് പ​മ്പ​യി​ലെ​ത്തി പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യി​ലൂ​ടെ​ത്ത​ന്നെ​യാ​ണ് മ​ട​ക്ക​വും. പ​മ്പ​യി​ൽ​നി​ന്നും കൊ​ച്ചു പ​മ്പ, ചെ​റി​യാ​ന​വ​ട്ടം, വ​ലി​യാ​ന​വ​ട്ടം വ​ഴി അ​ട്ട​ത്തോ​ട്ടി​ലെ​ത്തി സം​ഘം വി​ശ്ര​മി​ക്കും. തു​ട​ർ​ന്ന് ഇ​ല​വു​ങ്ക​ൽ, ചെ​ളി​ക്കു​ഴി, ളാ​ഹ വ​നം വ​കു​പ്പ് സ​ത്ര​ത്തി​ലാ​ണ് ആ​ദ്യ ദി​വ​സം താ​വ​ള​മ​ടി​ക്കു​ന്ന​ത്.

21ന് ​പു​ല​ർ​ച്ച ആ​റി​ന് ളാ​ഹ​യി​ൽ നി​ന്നും തി​രി​ക്കു​ന്ന സം​ഘം സ്രാ​മ്പി​ക്ക​ൽ, പെ​രു​നാ​ട് വ​ഴി പെ​രു​നാ​ട് ക​ക്കാ​ട്ട് കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രും. ഇ​വി​ടെ ആ​ഭ​ര​ണ​ങ്ങ​ൾ അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തും ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ രാ​ത്രി​വ​രെ ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. ഇ​വി​ടെ രാ​ത്രി ത​ങ്ങു​ന്ന സം​ഘം 22ന് ​പു​ല​ർ​ച്ച മൂ​ന്നി​ന് യാ​ത്ര​തി​രി​ക്കും. വ​ട​ശ്ശേ​രി​ക്ക​ര, ചെ​റു​കോ​ൽ, അ​യി​രൂ​ർ പു​തി​യ​കാ​വ്, പാ​മ്പാ​ടി​മ​ൺ​വ​ഴി ആ​റ​ന്മു​ള കൊ​ട്ടാ​ര​ത്തി​ലാ​ണ് അ​ന്ന് വി​ശ്ര​മം. 23ന് ​പു​ല​ർ​ച്ച നാ​ലി​ന് പ​ന്ത​ള​ത്തേ​ക്ക് പു​റ​പ്പെ​ടും. കി​ട​ങ്ങ​ന്നൂ​ർ, പൈ​വ​ഴി, കു​ള​ന​ട ദേ​വീ​ക്ഷേ​ത്രം, പ​ന്ത​ളം വ​ലി​യ​പാ​ലം വ​ഴി സ്വീ​ക​ര​ണ​ങ്ങ​ളേ​റ്റു​വാ​ങ്ങി പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ സം​ഘം എ​ത്തി​ച്ചേ​രും.

ആ​ഭ​ര​ണ​പ്പെ​ട്ടി​ക​ൾ ദേ​വ​സ്വം ബോ​ർ​ഡ്​​അ​ധി​കാ​രി​ക​ളി​ൽ​നി​ന്നും കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി സ്രാ​മ്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ലെ സു​ര​ക്ഷി​ത മു​റി​യി​ൽ വെ​ക്കും. അ​യ്യ​പ്പ​ന്റെ പി​റ​ന്നാ​ളാ​യ കും​ഭ​മാ​സ​ത്തി​ലെ ഉ​ത്ര​ത്തി​നാ​ണ് പി​ന്നീ​ട് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ദ​ർ​ശ​ന​ത്തി​നാ​യി പു​റ​ത്തെ​ടു​ക്കു​ന്ന​ത്.

Tags:    
News Summary - Thiruvabharana team will return on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.