പന്തളം: എം.സി റോഡിലൂടെ വാഹനങ്ങളുടെ പരക്കം പാച്ചിൽ അപകടം ക്ഷണിച്ചുവരുത്തുന്നു. എം.സി റോഡിൽ കുരമ്പാല ശങ്കരത്തിപ്പടി ജങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ ആറ്റിങ്ങലിലേക്ക് പോയ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഉച്ചയോടെ പറന്തൽ ജങ്ഷനിൽ അപകടത്തിൽപ്പെട്ട ടിപ്പറിന്റെ ടയർ തേഞ്ഞ് ഉപയോഗശൂന്യമായ നിലയിൽ ആയിരുന്നു. രണ്ട് അപകടത്തിലും ആർക്കും കാര്യമായ പരിക്കേറ്റിലെങ്കിലും നിയമം ലംഘിച്ചുള്ള ലോറികളുടെ പരക്കം പാച്ചിൽ അപകടം ക്ഷണിച്ചു വരുത്തുകയാണ്.
സ്കൂൾ സമയത്തിന് മുമ്പ് ലോറികൾ ഓടി ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതുണ്ട്. ഇതിനായി രാവിലെ 10 മണിക്ക് മുമ്പ് ലോറികൾ എം.സി റോഡ് കീഴ്പ്പെടുത്തും, അമിതവേഗവും അപകടത്തിന് കാരണമാകുന്നുണ്ട്.
ഒട്ടുമിക്ക കെ.എസ്.ആർ.ടി.സി ബസുകളും കാലപ്പഴക്കം എത്തിയതാണ്. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, പ്രീമിയം എ.സി വിഭാഗത്തിലെ സൂപ്പർ ക്ലാസ് ബസുകളുടെ അനുവദനീയമായ സമയപരിധി ഒൻപത് വർഷമാണ്.
അഞ്ച് വർഷത്തെ സമയപരിധി രണ്ട് തവണയായാണ് ഒമ്പത് വർഷമായി നീട്ടിയത്. പുതിയ ഉത്തരവോടെ 10 വർഷം വരെ പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചർ മുതൽ സൂപ്പർ ക്ലാസ് ബസുകൾക്ക് വരെ സര്‍വിസ് നടത്താനാകും.
അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റ് നൽകരുതെന്നാണ് ചട്ടം. ടോമിൻ ജെ.തച്ചങ്കരി എം.ഡി ആയിരുന്ന സമയത്ത് കെ.എസ്.ആർ.ടി.സി.ക്ക് ഈ ചട്ടത്തിൽ ഇളവ് വരുത്തി ഏഴു വർഷമായി ഉയർത്തിയിരുന്നു. പെർമിറ്റ് കാലാവധി ഒമ്പത് വർഷമായി ഉയർത്തണമെന്ന് അന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.