വി​ഷു​ക്ക​ണി​യി​ലെ പ​ഴ​ങ്ങ​ൾ ഓ​രോ​ന്നാ​യി എടുക്കുന്ന ക​ണ്ണ​ൻ

കുറുമ്പുകാട്ടി വൈറലായ കണ്ണനും ഫോട്ടോഗ്രാഫറും ഇവിടെയുണ്ട്

പന്തളം: വിഷു ചിത്രങ്ങൾ പകർത്താനുള്ള ഫോട്ടോഗ്രാഫറുടെ ശ്രമങ്ങളും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന കണ്ണനും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായ വിഡിയോയായിരുന്നു.

ഫോട്ടോഷൂട്ടിനായി വാങ്ങിയ വിഷുക്കണി വിഭവങ്ങളിലെ പഴങ്ങൾ ഓരോന്നായി കൃഷ്ണവേഷമിട്ട കണ്ണൻ വെള്ളത്തിലേക്ക് വലിച്ചെറിയുന്നതാണ് വിഡിയോയിൽ. കണ്ണനെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയുടെ നിസ്സഹായാവസ്ഥയും ഫോട്ടോഗ്രാഫറുടെ ബുദ്ധിമുട്ടും നിറഞ്ഞ വിഡിയോയാണ് വൈറലായത്. എന്നിരുന്നാലും അവസാനം എടുത്ത മനോഹരമായ ചിത്രങ്ങൾ കൂടെ വീഡിയോയിൽ കാണാം. കണ്ണനെ അമ്പാടി കണ്ണനോട് ഉപമിച്ചാണ് വിഡിയോക്ക് ലഭിച്ച കമന്‍റ് ഏറയും. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. എന്തായാലും ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതി‍െൻറ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. പഴകുളം തെങ്ങുംതാരയിൽ പ്രേം ഗോപാൽ, രാധിക ദമ്പതികളുടെ മകനാണ് കണ്ണൻ. തെങ്ങുംതാര ജങ്ഷനിൽ തന്നെ ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന ബിനേഷ് എസ്.കുമാറാണ് ഫോട്ടോഗ്രാഫർ. വിഷുച്ചിത്രം പകർത്തണം എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇപ്പോൾ വിഡിയോ വൈറൽ ആയതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ബിനേഷ് പറഞ്ഞു.

Tags:    
News Summary - Viral Kannan and the photographer are here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.