representational image

മൃതദേഹം തിരയുന്നതിനിടെ കുപ്പിച്ചില്ല് തറച്ച് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് പരിക്ക്

പന്തളം: കുളത്തിൽ വീണ യുവാവിന്റെ മൃതദേഹം തിരയവെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്റെ കാലിൽ കുപ്പിച്ചില്ല് തറച്ച് പരിക്കേറ്റു. അടൂർ അഗ്നിരക്ഷാസേനയിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ രാമചന്ദ്രനാണ് (51) പരിക്കേറ്റത്. ഇദ്ദേഹത്തെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അടൂർ അഗ്നിരക്ഷാസേന തോന്നല്ലൂർ, പൂവനശ്ശേരിയിൽ ആമക്കുളത്തിൽ തിരച്ചിൽ ആരംഭിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30നാണ് പന്തളം, മങ്ങാരം നാലുതുണ്ടത്തിൽ ഷിജു ജോർജ് കുളത്തിൽ വീണത്.

അന്നേ ദിവസം മൃതദേഹം കണ്ടെത്താത്തതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥന്‍റെ കാലിൽ കുപ്പിച്ചില്ല് തറച്ചുകയറിയത്. മദ്യപർ അടിച്ചുടച്ച് കുളത്തിൽ എറിഞ്ഞ കാലിക്കുപ്പിയുടെ ചില്ലാണെന്ന് കരുതുന്നു.

Tags:    
News Summary - While searching for the body, fire rescue officer was injured by a broken glass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.