പത്തനംതിട്ട: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയെപ്പോലുള്ള വിശ്വാസികളുടെയും നെഹ്റുവിനെപ്പോലുള്ള മറ്റ് വിശ്വാസങ്ങളെ ആദരിക്കുന്ന അവിശ്വാസികളുടെയും പാര്‍ട്ടിയാണെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന് ഫിലിപ് പറഞ്ഞു. എന്നാല്‍, നെഹ്റുവിയന്‍ സിദ്ധാന്തങ്ങളെ മറന്നതാണ് കോണ്‍ഗ്രസിന്റെയും ഭാരതത്തിന്റെയും അപചയത്തിന് കാരണമെന്നും രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും നിലനില്ക്കണമെങ്കില് കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരണമെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കെ.പി.സി.സി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്, ആന്റോ ആന്റണി എം.പി., കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മാലേത്ത് സരളാദേവി, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, എ. ഷംസുദ്ദീന്, രാഹുല്‍ മാങ്കൂട്ടത്തില്‍, റോജി പോള്‍ ഡാനിയേല്‍, അബ്ദുൽ കലാം ആസാദ്, അനില്‍ തോമസ്, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, സിന്ധു അനില്‍, ജോണ്സണ് വിളവിനാല്‍, ജെറി മാത്യു സാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.