പത്തനംതിട്ട: ജില്ലയുടെ 37ാമത് കലക്ടറായി എ. ഷിബു ചുമതലയേറ്റു. രാവിലെ 11ന് കലക്ടറേറ്റില്‍ എത്തിയ കലക്ടറെ എ.ഡി.എം ബി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ഡോ. ദിവ്യ എസ്. അയ്യര്‍ എ. ഷിബുവിന് ചുമതല കൈമാറി. ജില്ലയില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിങ്ങനെ എല്ല വിഭാഗക്കാരെയും ഒപ്പം ചേര്‍ത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും മാതൃക ജില്ലയാക്കി പത്തനംതിട്ടയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ ഷക്കീല, മാതാവ് ആരിഫ ബീവി എന്നിവര്‍ക്കൊപ്പമാണ് എ. ഷിബു ചുമതലയേറ്റെടുക്കാന്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.