പത്തനംതിട്ട: ജില്ലയില്‍ ഈ വർഷം ഇതുവരെ മുങ്ങിമരിച്ചത് 26 പേര്. 2019ല്‍ 52 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മരിച്ച 26 ല്‍ 25 പേര് പുരുഷന്മാരും ഒന്ന് സ്ത്രീയുമാണ്. ഈ വര്‍ഷം 60നു മുകളില്‍ പ്രായമുള്ള ഒമ്പതുപേരാണു മരിച്ചത്. 21നും 30നും ഇടയില്‍ പ്രായമുള്ള എട്ടുപേരും 41നും 50നും ഇടയിലുള്ള നാലുപേരും 10നും 20നും ഇടയിലുള്ള മൂന്നുപേരും 51നും 60നും ഇടയിലുള്ള രണ്ടുപേരും മരിച്ചു. 2019ല്‍ 41നും 50നും ഇടയില്‍ പ്രായമുള്ള 11പേരും 60നുമുകളില്‍ പ്രായമുള്ള ഏഴുപേരും മരിച്ചു.
മദ്യപിച്ചശേഷം ജലാശയത്തിനു സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ നിലതെറ്റി വെള്ളത്തില്‍ വീഴുക, മദ്യപിച്ചും അല്ലാതെയും കൂട്ടുകാരുമായി ചേര്‍ന്ന് നീന്തുക, ഒഴുക്കുള്ള വെള്ളത്തില്‍ നീന്തുക, വഴുക്കലുള്ള വെള്ളത്തില്‍ കുളിക്കാനും തുണികഴുകാനും ഇറങ്ങുമ്പോള്‍ വീഴുക, ആത്മഹത്യശ്രമം, അവധി ആഘോഷത്തിനായി ബന്ധുവീട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ ആഴവും ചുഴിയും അറിയാതെ നീന്താന്‍ ഇറങ്ങി അപകടത്തില്പെടുക, മതിയായ മുന്‍കരുതല്‍ ഇല്ലാതെ അപകടത്തില്‍പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുക, ആള്‍മറയില്ലാത്ത കിണറുകളുടെ വക്കില്‍ അശ്രദ്ധമായിരിക്കുക തുടങ്ങിയവയാണ് ജലത്തില്‍ വീണ് മരണപ്പെടാന്‍ ഇടയാക്കുന്ന കാരണങ്ങള്‍.
താലൂക്ക് തിരിച്ചുള്ള കണക്കുപ്രകാരം ഈ വര്‍ഷം കോഴഞ്ചേരിയില്‍ അഞ്ചും അടൂരില്‍ ഏഴും തിരുവല്ലയില്‍ ആറും മല്ലപ്പള്ളിയിലും കോന്നിയിലും മൂന്നു വീതവും റാന്നിയില്‍ രണ്ടും മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ മദ്യപിച്ച് അപകടത്തില്‍പെട്ട ഏഴും ആത്മഹത്യ നാലും അശ്രദ്ധമായ നീന്തല്‍ ആറും കുളിക്കാന്‍ ഇറങ്ങുമ്പോള്‍ കാല് തെന്നിവീണ് ഒന്നും ആള്‍മറയില്ലാത്ത കിണറില്‍ വീണ് രണ്ടും അബദ്ധവശാലും കാരണം വ്യക്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.