പത്തനംതിട്ട: പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൻ ജനക്കൂട്ടത്തിനിടെ തന്നെ അഭിവാദ്യം ചെയ്യാൻ വീൽച്ചെയറിലിരുന്ന ഒമ്പത് വയസ്സുകാരൻ ആന്റണി ഉയർന്ന് പൊങ്ങിയപ്പോൾ വേദിയിലേക്ക് വിളിച്ചുവരുത്തി പ്രിയങ്ക ഗാന്ധി. പ്രസംഗം നിർത്തി കുട്ടിയോടും മാതാവിനോടും സംസാരിച്ചതിനു ശേഷം അവർ പ്രസംഗം തുടർന്നു. അവർ വേദി വിടും വരെ മാതാവും കുഞ്ഞും അവിടെ തുടർന്നു. മകൻ ആന്റണിയെ വീൽചെയറിൽ ഇരുത്തിയാണ് പ്രിയങ്കയെ കാണാൻ ശനിയാഴ്ച മാതാവ് നീതു സ്റ്റേഡിയത്തിൽ എത്തിയത്. മുമ്പ് ഡൽഹിയിൽ സ്ഥിരതാമസമായിരുന്ന നീതുവിന് (33) പ്രിയങ്ക സ്വന്തം നാട്ടുകാരിയാണ്. സദസ്സിലുണ്ടായിരുന്ന ആന്റണിയെ പ്രവർത്തകരാണ് എടുത്ത് ഉയർത്തി പ്രിയങ്കയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സെറിബ്രൽ പാൾസിയും അപസ്മാരവുമുള്ള ആന്റണിയുടെ ജീവിതം വീൽചെയറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.