പത്തനംതിട്ട: ഇന്ധന- പാചകവാതക വിലവർധനയിൽ പൊറുതിമുട്ടി ജനം. പെട്രോൾ, ഡീസൽ വില ദിവസവും ഉയരുകയാണ്. പാചകവാതക വില മാസം തോറും ഉയരുന്ന നിലയിലുമാണ്. ഇത് എവിടെച്ചെന്ന് അവസാനിക്കുമെന്നാണ് ജനം ഒന്നടങ്കം ചോദിക്കുന്നത്. നാടുനീളെ പ്രതിഷേധ സമരങ്ങൾ നടക്കുമ്പാഴും സർക്കാറുകൾക്ക് ഒരു കുലുക്കവും ഇല്ല. കോവിഡ് വരുത്തിയ ദുരിതത്തിൽ കഴിയുകയാണ് ലോകം മുഴുവൻ.
ഈ കെട്ടകാലത്ത് സാധാരണക്കാരൻ ദുരിതക്കയത്തിൽ കഴിയുേമ്പാഴാണ് അടിക്കടി ഇന്ധന വില വർധന. കോവിഡിെന തുടർന്ന് മിക്കവരുടെയും വരുമാനമാർഗങ്ങൾ നിലച്ച സമയം കൂടിയാണിത്. പല സ്വകാര്യ സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറക്കുകതന്നെ ചെയ്തു. ചിലരാകട്ടെ നൽകിയിട്ട് മാസങ്ങളുമായി. നൂറുകണക്കിന് പ്രവാസികളാണ് തൊഴിൽരഹിതരായി നാട്ടിൽ എത്തുന്നത്.
പ്രതിസന്ധിയെത്തുടർന്ന് പല തൊഴിൽ സ്ഥാപനങ്ങളും അടച്ചുപൂട്ടലിെൻറ വക്കിലാണ്. പെട്രോൾ, ഡീസൽ വിലവർധന വാഹനമോടിക്കുന്നവരെ മാത്രമല്ല വാഹനങ്ങൾ ഇല്ലാത്തവരെയും ബാധിക്കുന്നു. ഒരു ഇരുചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ അപൂർവമാണ്. ചെറിയ വരുമാന മാർഗങ്ങൾ ഉള്ളവർക്ക് ഒന്നും പുറേത്തക്ക് ഇറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണ്. ഓരോ മനുഷ്യരും കൂടുതൽ കൂടുതൽ കടത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു.
ഇന്ധന വില കൂടുമ്പോൾ ചെലവ് പലരീതിയിലാണ് കൂടുന്നത്. ചരക്ക് ഗതാഗതത്തിെൻറ നിരക്ക് കൂടുന്നതാണ് പ്രധാനം. ഇതോടെ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ളതിെൻറ വില കൂടും. കരുതലോടെയും ജാഗ്രതയോടെയും മുന്നോട്ടുപോകേണ്ട ഈ കാലത്തിനിടയിൽ സാധനങ്ങളുടെ വിലവർധന സാധാരണക്കാരെൻറ കുടുംബബജറ്റിനെയാകെ താളംതെറ്റിച്ചിരിക്കുകയാണ്. അരി, വെളിച്ചെണ്ണ, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, മരുന്നുകൾ തുടങ്ങി എല്ലാ സാധനങ്ങൾക്കും പൊതുവിപണിയിൽ വലിയ വില വർധനയാണ്. നേരേത്ത 100 രൂപക്ക് കിട്ടിയ പച്ചക്കറി കിറ്റിന് 150-200 രൂപ വരെയായി.
നിർമാണ സാമഗ്രികൾക്കും വില വർധിക്കുന്നു. സിമൻറിനും കമ്പിക്കുെമാക്കെ വലിയ തോതിൽ വില വർധിച്ചു. ഇത് ചെറിയ വീടുവെക്കുന്ന സാധാരണക്കാരെയാണ് കാര്യമായി ബാധിച്ചത്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്നവർ, ലോട്ടറി- തയ്യൽ, -ഹോട്ടൽ,- തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, സ്വകാര്യ ബസ് ജീവനക്കാർ തുടങ്ങിയവരുടെയെല്ലാം ജീവിതം കോവിഡ് കാലത്ത് ദുരിതപൂർണമാണ്. ഇതിൽ ഒന്നര വർഷമായി ജോലിക്ക് പോകാത്തവരുമുണ്ട്. വരുമാനമാർഗങ്ങൾ നിലച്ച ഇവരൊക്കെ ഇപ്പോഴത്തെ വില വർധനയും കൂടി താങ്ങാൻ കഴിയാതെ വിഷമിക്കുകയാണ്.
പാചകവാതക വിലവർധന ഹോട്ടൽ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചു. ലോക്ഡൗണിൽ പൂട്ടിക്കിടന്ന ഹോട്ടലുകൾ പിന്നീട് ഇളവുകളോടെ പ്രവർത്തനം തുടങ്ങിയെങ്കിലും പഴയ രീതിയിൽ ഇതുവരെ കച്ചവടമുണ്ടായിട്ടില്ല. കോവിഡിനെ പേടിച്ച് ആളുകൾ കടയിൽ കയറാനും മടിക്കുന്നു. ഇപ്പോഴും പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.
ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പാർസൽ മാത്രം നൽകാനേ അനുമതിയുള്ളൂ. ഭക്ഷണ സാധനങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
ഇന്ധന വിലവർധന സ്വകാര്യ ബസ് വ്യവസായത്തെ തകർത്തിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ബസുകൾ ഓടിച്ചാൽ വൻ നഷ്ടത്തിലേക്ക് എത്തുമെന്നാണ് ഉടമകൾ പറയുന്നത്. ഓട്ടോ, ടാക്സി നിരക്ക് വർധന വേണമെന്ന ആവശ്യവും ഉയരുന്നു. നിരക്ക് വർധിപ്പിച്ചാൽ ജനം ആകെ വലയും അതിനു പിന്നാലെ വിപണിയിൽ വീണ്ടും വിലക്കയറ്റവും ഉണ്ടാകും.
ഇന്ധന വിലവർധന ദിനംപ്രതിയാണെങ്കിൽ പാചക വാതകത്തിന് വില വർധിക്കുന്നത് മൂന്ന് മാസത്തിനുശേഷമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് 85 രൂപയും ഗാർഹിക ആവശ്യത്തിനുള്ളതിന് 25.50 രൂപയുമാണ് ഇപ്പോൾ വർധിച്ചത്.
യഥാക്രമം 1575, 846.50 രൂപയാണ് ഇനിമുതൽ പാചകവാതകത്തിന് നൽകേണ്ടത്. ജില്ലയിൽ പെട്രോൾ വില 100 കവിഞ്ഞു. പാചക വാതകത്തിന് 846.50 രൂപയാണ് നൽകേണ്ടി വരുക. ഇതൊന്നും അറിയില്ലെന്ന മട്ടിലാണ് നമ്മെ ഭരിക്കുന്നവർ.
കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം അന്താരാഷ്ട്ര രംഗത്ത് പെട്രോൾ, ഡീസൽ ഡിമാൻഡ് കുറയുകയും ലഭ്യത തുടക്കത്തിൽ അതുപോലെ നിൽക്കുകയും ചെയ്തപ്പോൾ ക്രൂഡ് ഓയിൽ വില കുറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യയിൽ ഇന്ധന വില കുറഞ്ഞില്ല.
ഇന്ധനവില കുറയുന്നതനുസരിച്ച് നികുതി കൂട്ടിക്കൊണ്ടിരുന്നു. ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയുടെ 69 ശതമാനവും നികുതിയാണ്. വിലകൂടുേമ്പാൾ അതിെൻറ ശതമാനക്കണക്കിൽ സർക്കാറുകൾക്ക് ലഭിക്കുന്ന നികുതിയും കൂടുന്നുണ്ട്. നികുതി കുറക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാകുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.