ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി അ​പ​ക​ട​സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ സു​ര​ക്ഷ യാ​ത്ര​യി​ല്‍ അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ല്‍.​എ, ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ എ​ന്നി​വ​ര്‍ പ​മ്പ ത്രി​വേ​ണി​യി​ല്‍

ശബരിമല തീര്‍ഥാടനം; കലക്​ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സുരക്ഷ യാത്ര നടത്തി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍ക്ക് സു​ഗ​മ​മാ​യ തീ​ര്‍ഥാ​ട​ന സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ദു​ര​ന്ത​നി​വാ​ര​ണ സു​ര​ക്ഷ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​എ​ല്‍.​എ.

ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന ആ​ളു​ക​ളു​ടെ സു​ര​ക്ഷി​ത യാ​ത്ര, അ​ടി​സ്ഥാ​ന സൗ​ക​ര്യം, മ​റ്റ് സൗ​ക​ര്യം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തും.ഭ​ക്ത​ര്‍ എ​ത്തു​ന്ന ന​ദീ​തീ​ര​ങ്ങ​ളി​ലെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും.മ​രം​വീ​ഴ്ച, മ​ണ്ണി​ടി​ച്ചി​ല്‍ പോ​ലെ​യു​ള്ള അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തും. ആ​ന​യി​റ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ള്‍, കൊ​ടും​വ​ള​വു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​മൊ​രു​ക്കും.

നി​ല​യ്ക്ക​ല്‍ ആ​ശു​പ​ത്രി​യു​ടെ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യും പ്ര​ത്യേ​ക കോ​വി​ഡ് കി​യോ​സ്‌​ക് സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. സു​ഗ​മ​മാ​യ തീ​ര്‍ഥാ​ട​നം ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ഒ​രു​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​രും പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ര്‍ടി.​സി ബ​സ് സ്​​റ്റാ​ന്‍ഡ്, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം, വ​ട​ശ്ശേ​രി​ക്ക​ര ചെ​റി​യ​കാ​വ് ദേ​വി​ക്ഷേ​ത്രം, ക​ല്ലാ​ര്‍, ബം​ഗ്ലാം​ക​ട​വ് പാ​ലം, പ്ര​യാ​ര്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, മാ​ട​മ​ണ്‍ ക​ട​വ്, പൂ​വ​ത്തും​മൂ​ട് പാ​ലം, പെ​രു​നാ​ട് ഇ​ട​ത്താ​വ​ളം, ളാ​ഹ സ​ത്രം, പ്ലാ​പ്പ​ള്ളി, നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പ്, അ​ട്ട​ത്തോ​ട്, പ​മ്പ കെ.​എ​സ്.​ആ​ര്‍ടി.​സി ബ​സ് സ്​​റ്റാ​ന്‍ഡ്, പ​മ്പ ത്രി​വേ​ണി, ഞു​ണ​ങ്ങാ​ര്‍ പാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സം​ഘം സ​ന്ദ​ര്‍ശി​ച്ചു.

അ​സി. ക​ല​ക്ട​ര്‍ സ​ന്ദീ​പ് കു​മാ​ര്‍, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ടി.​ജി. ഗോ​പ​കു​മാ​ര്‍, ജൂ​നി​യ​ര്‍ അ​ഡി​മി​നി​സ്ട്രേ​റ്റി​വ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​നി​ര​ണ്‍ ബാ​ബു, നി​ല​യ്ക്ക​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ഹ​രി, ടെ​ക്നി​ക്ക​ല്‍ അ​സി. ശ​ശി​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Sabarimala pilgrimage; Disaster management and safety drive led by the Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.