ശബരിമല തീര്‍ഥാടനം; കലക്ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സുരക്ഷ യാത്ര നടത്തി
text_fieldsപത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടന സൗകര്യമൊരുക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു.
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരുടെ നേതൃത്വത്തില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദുരന്തനിവാരണ സുരക്ഷ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ദര്‍ശനത്തിനെത്തുന്ന ആളുകളുടെ സുരക്ഷിത യാത്ര, അടിസ്ഥാന സൗകര്യം, മറ്റ് സൗകര്യം എന്നിവ ഉറപ്പുവരുത്തും.ഭക്തര്‍ എത്തുന്ന നദീതീരങ്ങളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തും.മരംവീഴ്ച, മണ്ണിടിച്ചില്‍ പോലെയുള്ള അപകടസാധ്യതകള്‍ ഒഴിവാക്കാനുള്ള ശ്രമം നടത്തും. ആനയിറങ്ങുന്ന സ്ഥലങ്ങള്‍, കൊടുംവളവുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് സംവിധാനമൊരുക്കും.
നിലയ്ക്കല്‍ ആശുപത്രിയുടെ സൗകര്യം മെച്ചപ്പെടുത്തുകയും പ്രത്യേക കോവിഡ് കിയോസ്ക് സ്ഥാപിക്കുകയും ചെയ്യും. സുഗമമായ തീര്‍ഥാടനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സമയബന്ധിതമായി ഒരുക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരും പറഞ്ഞു.
പത്തനംതിട്ട കെ.എസ്.ആര്‍ടി.സി ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളം, വടശ്ശേരിക്കര ചെറിയകാവ് ദേവിക്ഷേത്രം, കല്ലാര്‍, ബംഗ്ലാംകടവ് പാലം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, മാടമണ്‍ കടവ്, പൂവത്തുംമൂട് പാലം, പെരുനാട് ഇടത്താവളം, ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, അട്ടത്തോട്, പമ്പ കെ.എസ്.ആര്‍ടി.സി ബസ് സ്റ്റാന്‍ഡ്, പമ്പ ത്രിവേണി, ഞുണങ്ങാര്‍ പാലം തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
അസി. കലക്ടര്‍ സന്ദീപ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജൂനിയര്‍ അഡിമിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നിരണ് ബാബു, നിലയ്ക്കല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹരി, ടെക്നിക്കല്‍ അസി. ശശിധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.