മാന്നാർ: സി.പി.എം. ഭരണം കയ്യാളുന്ന ബുധനൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ വിവേചനം കാട്ടുന്നു എന്നാരോപിച്ച് ഇടതുമുന്നണി ഘടക കക്ഷിയായ എൽ.ജെ.ഡി പ്രതിഷേധിച്ചു. അർഹരായ നിരവധി കുടുംബങ്ങളെ ഒഴിവാക്കി അനർഹരെ ലിസ്റ്റിൽ തിരുകിക്കയറ്റി ആനുകൂല്യങ്ങൾ പക്ഷപാതപരമായി വിതരണം നടത്തുന്നു എന്നാണ് പരാതി. ഇതിൽ പ്രതിഷേധിച്ച് 18ന് എണ്ണയ്ക്കാട്ട് ജനകീയ കൺവൻഷൻ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.