പത്തനംതിട്ട: ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആറംഗ സംഘത്തെ ഇലവുംതിട്ട പൊലീസ് പിടികൂടി. രാമഞ്ചിറ പടിഞ്ഞാറ്റിൻകര വീട്ടിൽ സായൂജ് (22), അമ്പലക്കടവിൽ വാടകക്ക് താമസിക്കുന്ന വള്ളിക്കോട് സ്വദേശി ജിബിൻ കെ. ജോയി (21), നല്ലാനിക്കുന്ന് കോടംകാലായിൽ വിഷ്ണു (24), മുട്ടത്തുകോണം പുല്ലാമല തടത്തുവിളയിൽ അച്ചു എന്നുവിളിക്കുന്ന ദീപക് ജോയി (22), ഓമല്ലൂർ മാത്തൂർ മൈലനിൽക്കുന്നതിൽ പ്രീത് തമ്പി (25), കലഞ്ഞൂർ പാടം തേജസ് ഭവനിൽ അപ്പു എന്നുവിളിക്കുന്ന അഭിരാജ് (24) എന്നിവരാണ് പിടിയിലായത്.
പകൽസമയത്ത് കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ കണ്ടുവെച്ച ശേഷം രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ നല്ലാനിക്കുന്ന്, മാത്തൂർ, പ്രക്കാനം രാമഞ്ചിറ, പന്നിക്കുഴി, അമ്പലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ആളില്ലാത്ത വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.