കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്​ വി​ത​ര​ണം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ

ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സാമൂഹിക പെന്‍ഷൻ കൃത്യമായി നല്‍കുന്നത്​ കേരളത്തിൽ മാത്രം -ഡെപ്യൂട്ടി സ്പീക്കർ

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പെ​ൻ​ഷ​നു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക സ​ർ​ക്കാ​റാ​ണ് കേ​ര​ള​ത്തി​ലേ​തെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്​ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത്​ ഏ​ക​ദേ​ശം ഒ​മ്പ​തു ല​ക്ഷം അം​ഗ​ങ്ങ​ളാ​ണ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലു​ള്ള​ത്. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വി​വി​ധ വെ​ല്ലു​വി​ളി​ക​ൾ​ക്കും പ്ര​ശ്ന​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​ണ് ക്ഷേ​മ​നി​ധി ബോ​ർ​ഡ്. മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണ് ഈ ​മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മി​ക​ച്ച ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, കൗ​ൺ​സി​ല​ർ സി​ന്ധു അ​നി​ൽ, ബോ​ർ​ഡ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​കെ. ജേ​ക്ക​ബ്, വ​ർ​ഗീ​സ് ഉ​മ്മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Social pension is provided properly only in Kerala - Deputy Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT