പത്തനംതിട്ട: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായ സപ്ലൈകോ അരിവണ്ടി ഈമാസം ഏഴിനും എട്ടിനും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുമെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചു. സപ്ലൈകോ ഔട്ട്ലറ്റില്‍നിന്ന് സബ്സിഡി നിരക്കില്‍ അരി വാങ്ങാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം അരി (ജയ അരി 25 രൂപ, മട്ട അരി -24 രൂപ, പച്ചരി -23 രൂപ) സബ്സിഡി നിരക്കില്‍ ലഭിക്കും.
അരിവണ്ടി സഞ്ചരിക്കുന്ന ഓരോ താലൂക്കിലെയും സ്ഥലങ്ങളും സമയവും:
ഏഴിന്, കോഴഞ്ചേരി താലൂക്ക്- മുണ്ടുകോട്ടയ്ക്കല്‍ രാവിലെ 8.30, കല്ലേലിമുക്ക് 10.30, നെല്ലിക്കാല 12.30, നീര്‍വിളാകം 3.00, പ്രക്കാനം വൈകീട്ട് അഞ്ച്.
ഏഴിന്, അടൂര്‍ താലൂക്ക്: ചന്ദനപ്പള്ളി രാവിലെ 8.30, അങ്ങാടിക്കല്‍ 10.15, ഒറ്റത്തേക്ക് 12.30, തേപ്പുപാറ 3.00, പെരിങ്ങനാട് പുത്തന്‍ചന്ത വൈകീട്ട് 5.30.
ഏഴിന്, റാന്നി താലൂക്ക്: പെരുമ്പുഴ രാവിലെ 8.00, അങ്ങാടി 8.45, വാഴക്കുന്നം 10, ചെറുകോല്‍പ്പുഴ 11.30, മോതിരവയല്‍ 12.15, വടശ്ശേരിക്കര 1.30, പെരുനാട് 2.45, അത്തിക്കയം 3.30, വെച്ചൂച്ചിറ 4.45.
എട്ടിന്, കോന്നി താലൂക്ക്: കുമ്പഴ വടക്ക് രാവിലെ 8.10, കുമ്പഴ, 8.30, അതുമ്പുംകുളം 10.30, മെഡിക്കല്‍ കോളജ് 12.00, ചെങ്ങറ 2.00, ഞക്കുനിലം 3.30, വയലാവടക്ക് വൈകീട്ട് 5.00.
എട്ടിന്, തിരുവല്ല താലൂക്ക്: നന്നൂര്‍ രാവിലെ 8.30, നെല്ലിമല 10.30, കല്ലൂപ്പാറ 12.00, പുളിന്താനം 2.30, മുട്ടത്തുമാവ് വൈകീട്ട് 5.00.
എട്ടിന്, അടൂര്‍ താലൂക്ക്: ആതിരമല രാവിലെ 8.30, ചേരിക്കല്‍ 10.15, മങ്ങാരം 12.15, കടയ്ക്കാട് 3.00, പാറക്കര വൈകീട്ട് 5.30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.