പത്തനംതിട്ട: അഭിഭാഷകൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടതിനെ തുടർന്ന് സ്റ്റേഡിയം ജങ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി. ചൊവ്വാഴ്ച രാവിലെ 11ന് പത്തനംതിട്ടയിലേക്ക് വന്ന അഭിഭാഷകന്റെ കാറാണ് നിയന്ത്രണംവിട്ടത്. ആദ്യം മുന്നിൽ സഞ്ചരിച്ച ഡോക്ടറുടെ കാറിന്റെ പിന്നിലിടിച്ചു. ഡോക്ടറുടെ കാർ നിയന്ത്രണംവിട്ട് എതിരെവന്ന ഭൂരേഖ വകുപ്പിന്റെ വാഹനത്തിന് മുന്നിലിടിച്ചു. ഇതിനിടെ അഭിഭാഷകന്റെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിടിച്ച് തകർത്തു. വർക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കുശേഷം ഇറക്കിയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
ആർക്കും പരിക്കില്ല. ഭൂരേഖ വകുപ്പിന്റെ വാഹനത്തിന്റെ മുൻവശം തകർന്നിട്ടുണ്ട്. ഡോക്ടറുടെ കാറിന്റെ മുൻഭാഗവും പിൻഭാഗവും ഒരുപോലെ തകർന്നിട്ടുണ്ട്. അഭിഭാഷകന്റെ കാറിന്റെ മുൻവശവും ഓട്ടോയുടെ പിറക് വശവും തകർന്നു. സംഭവത്തെ തുടർന്ന് അഭിഭാഷകൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി തകരാർ പറ്റിയ വാഹനങ്ങൾ നന്നാക്കിക്കൊടുക്കാമെന്ന് പറഞ്ഞതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.