കാർ നിയന്ത്രണം വിട്ടു; സ്റ്റേഡിയം ജങ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി
text_fieldsപത്തനംതിട്ട: അഭിഭാഷകൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടതിനെ തുടർന്ന് സ്റ്റേഡിയം ജങ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി. ചൊവ്വാഴ്ച രാവിലെ 11ന് പത്തനംതിട്ടയിലേക്ക് വന്ന അഭിഭാഷകന്റെ കാറാണ് നിയന്ത്രണംവിട്ടത്. ആദ്യം മുന്നിൽ സഞ്ചരിച്ച ഡോക്ടറുടെ കാറിന്റെ പിന്നിലിടിച്ചു. ഡോക്ടറുടെ കാർ നിയന്ത്രണംവിട്ട് എതിരെവന്ന ഭൂരേഖ വകുപ്പിന്റെ വാഹനത്തിന് മുന്നിലിടിച്ചു. ഇതിനിടെ അഭിഭാഷകന്റെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിടിച്ച് തകർത്തു. വർക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കുശേഷം ഇറക്കിയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
ആർക്കും പരിക്കില്ല. ഭൂരേഖ വകുപ്പിന്റെ വാഹനത്തിന്റെ മുൻവശം തകർന്നിട്ടുണ്ട്. ഡോക്ടറുടെ കാറിന്റെ മുൻഭാഗവും പിൻഭാഗവും ഒരുപോലെ തകർന്നിട്ടുണ്ട്. അഭിഭാഷകന്റെ കാറിന്റെ മുൻവശവും ഓട്ടോയുടെ പിറക് വശവും തകർന്നു. സംഭവത്തെ തുടർന്ന് അഭിഭാഷകൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി തകരാർ പറ്റിയ വാഹനങ്ങൾ നന്നാക്കിക്കൊടുക്കാമെന്ന് പറഞ്ഞതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.