കുളനട: കിണറ്റിൽ വീണ പശുവിന് രക്ഷയായി അഗ്നിരക്ഷാ സേന. കുളനട, പനങ്ങാട്, കല്ലിരിക്കുന്നേൽ ഓമനക്കുട്ടന്‍റെ പശുവാണ് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത്.വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അടൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേന സാഹസികമായി പശുവിനെ കിണറ്റിൽനിന്ന് ഹോസ്, റോപ് എന്നിവയുടെ സഹായത്താടെ കരക്കെത്തിച്ചു.
അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഷാനവാസ്, അഗ്നിരക്ഷാ സേന ഓഫിസർമാരായ രാജേഷ്, അരുൺജിത്ത്, പ്രജോഷ്, സന്തോഷ് ജോർജ്, അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.