പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിന് ചൊവ്വാഴ്ച രാവിലെ 10ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. കോഴഞ്ചേരി താലൂക്കിന്റെ അദാലത്താണ് ഇവിടെ നടക്കുക. മന്ത്രിമാരായ വീണ ജോര്‍ജ്, പി. രാജീവ്, ജി.ആര്. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ അദാലത്തില്‍ പരാതികള്‍ക്ക് പരിഹാരം കാണും. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും. അപേക്ഷ നല്‍കിയവര്‍ക്ക് രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ എസ്.എം.എസായി അറിയിപ്പ് നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കുന്നവര്‍ അദാലത്തില്‍ എത്തണം. നാലിന് മല്ലപ്പള്ളി, ആറിന് അടൂര്‍, എട്ടിന് റാന്നി, ഒമ്പതിന് തിരുവല്ല, 11ന് കോന്നി താലൂക്കുകളിലായാണ് സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളില്‍നിന്ന് 1911 പരാതികള്‍ ലഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ സ്വീകരിച്ചത്. അടൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തത് -514 പരാതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.