ശബരിമല: ആദിവാസികളുടെ മറവിൽ നിലക്കലിലെ ബേസ് ക്യാമ്പിൽ മോഷ്ടാക്കളും യുവതികൾ ഉൾപ്പെടെയുള്ള അനധികൃത കച്ചവടക്കാരും വ്യാപകമായിട്ടും ഉദ്യോഗസ്ഥർ കണ്ണടക്കുന്നതിൽ ദുരൂഹത.
അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈകോടതി കർശന നിർദേശം നൽകിയിട്ടും ഉത്തരവ് നടപ്പാക്കേണ്ട ഡ്യൂട്ടി മജിസ്ട്രേറ്റോ പൊലീസോ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കുകയാണ്. ദർശനം കഴിഞ്ഞ് മടങ്ങാൻ നിലക്കലിൽ എത്തുന്ന തീർഥാടകരുടെ പണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളുമാണ് കൂടുതലായും മോഷണം പോകുന്നത്. നിലക്കൽ വിട്ട ശേഷമാണ് മിക്കവരും മോഷണവിവരം അറിയുന്നത്.
മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും വിൽപന നടത്തുന്നതായി സൂചനയുണ്ട്. നിലക്കലിൽ ആദിവസികൾക്ക് കച്ചവടം നടത്താൻ പ്രത്യേക സ്ഥലം സൗജന്യമായി നൽകണമെന്ന ശബരിമല സ്പെഷൽ കമീഷണർ ആർ. ജയകൃഷ്ണന്റെ നിർദേശ പ്രകാരം ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ ഇടപെട്ട് നിലക്കലിൽ രണ്ടിടത്ത് സ്ഥലം അനുവദിച്ചു. ശബരിമല കാടുകളിൽ താമസിക്കുന്ന 36 ആദിവാസി കുടുംബങ്ങൾക്ക് മാത്രമാണ് കച്ചവടത്തിന് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.