ശബരിമല: ശബരിമലയിൽ 4 ജി സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒരുക്കി ബി.എസ്.എൻ.എൽ. പ്രതിദിനം 300 ടി.ബി ഇന്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നത്. 2024 ആഗസ്റ്റിൽ നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 23 മൊബൈൽ സൈറ്റുകൾ 4 ജി ആക്കി നവീകരിച്ചിരുന്നു.
ഇതിൽ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല-മകരവിളക്ക് കാലത്തേക്കുള്ള താൽക്കാലിക സൈറ്റുകളുമാണ്. ശബരിമലയിലെത്തുന്ന ഭക്തർക്ക് സൗജന്യ വൈഫൈയും ബി.എസ്.എൻ.എൽ നൽകുന്നു. അരമണിക്കൂറാണ് സേവനം ഉപയോഗിക്കാൻ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലക്കലിൽ 16 എണ്ണം വൈഫൈ പോയന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന സർക്കാർ വകുപ്പുകൾക്കും ദേവസ്വം ബോർഡിനും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനമൊരുക്കുന്നത് ബി.എസ്.എൻ.എല്ലാണ്. തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ബി.എസ്.എൻ.എൽ. ഡ്യൂട്ടി ഓഫിസർ സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.