പത്തനംതിട്ട: ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പിെൻറ ഗോഡൗണില്‍ മന്ത്രി അഡ്വ. ജി.ആര്. അനില്‍ പരിശോധന നടത്തി. ഗോഡൗണുകളിലെ ഉൽപന്നങ്ങള് കയറ്റിയയക്കുന്നതും അവയുടെ കേടുപാടുകള്‍ സംബന്ധിച്ചും വിവിധ പരാതികള്‍ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള കുലശേഖരപതി പി.ഡി.എസ് ഡിപ്പോ ഗോഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. സന്ദര്‍ശനത്തില്‍ പരാതികളില്‍ വസ്തുത ഉണ്ടെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
പല പാക്കിങ് ചാക്കുകളും പൊട്ടിയ നിലയിലാണുള്ളത്. വിവിധ ഗോഡൗണുകളില്‍നിന്ന് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോഴേ ഈ അവസ്ഥയിലാണുള്ളതെന്ന് മനസ്സിലാക്കി. ഇത് പരിശോധിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ഉപയോഗമില്ലാത്ത ഉൽപന്നങ്ങള് കൃത്യമായി പാക്ക് ചെയ്തു ഒരാഴ്ചക്കുള്ളില്‍ മാറ്റി വൃത്തിയായി സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോന്നി പൂങ്കാവ് ശാസ്ത കണ്ടെയ്നേഴ്സ് ആന്‍ഡ് പാക്കേജിങ് ലിമിറ്റഡിെൻറ ഫാക്ടറിയും സന്ദര്‍ശിച്ചു. സിവില്‍ സപ്ലൈസ് കമീഷണര്‍ ഡോ.ഡി. സജിത് ബാബു, ജില്ല സപ്ലൈ ഓഫിസര്‍ സി.വി മോഹനകുമാര്‍, ടി.എസ്.ഒ അയ്യൂബ് ഖാന്, രാജീവ്, ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.