പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ അവശേഷിച്ച സീലിങ്ങും ഇളക്കി മാറ്റി. ചൊവ്വാഴ്ച ഒ.പിക്ക് സമീപം സീലിങ് ഇളകി വീണതിനെ തുടർന്നാണ് മുഴുവനും ഇളക്കി മാറ്റിയത്. ഇത് ഏതുസമയത്തും വീഴുന്ന നിലയിലായിരുന്നു. കെട്ടിട നിർമാണത്തിനുവേണ്ടി ഒ.പി, കാഷ്വാൽറ്റി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ബ്ലോക്ക് പൊളിക്കാനുള്ള തയാറെടുപ്പ് നടക്കുന്നതിനാൽ പുതിയ സീലിങ് ആവശ്യമില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.
കെട്ടിടം പൊളിക്കാനുള്ള ലേല നടപടികൾ പൂർത്തിയായി. നിർമാണക്കരാറും ഒപ്പിട്ടു. 2019-20ൽ ഹൗസിങ് ബോർഡാണ് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിനും ഒ.പി ബ്ലോക്കിനും സീലിങ് സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സീലിങ് ഇളകി വീണുകൊണ്ടിരിക്കുകയായിരുന്നു. ശബരിമല വാർഡും ഇതിന് സമീപത്താണ്. രോഗികൾ ഓടിമാറിയതിനാലാണ് സീലിങ് തലയിൽ വീണ് അപകടം സംഭവിക്കാഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.