വടശ്ശേരിക്കര: കടന്നൽകൂട് ഭീഷണിയാകുന്നു. മണിയാർ ഡാമിന് സമീപം പമ്പ ഇറിഗേഷൻ പദ്ധതിയുടെ ഉപയോഗശൂന്യമായ ഷെഡിനുള്ളിലെ വൻ കടന്നൽക്കൂടാണ് മണിയാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നത്. മണിയാറിലെത്തുന്നവർ വാഹനവും മറ്റും പാർക്ക് ചെയ്യുന്ന കവലയിൽ എ.വി.ടിയുടെ ലാറ്റക്സ് ഫാക്ടറിയോട് ചേർന്ന തുറസ്സായ ഷെഡിലാണ് കടന്നൽ കൂടുകൂട്ടിയിരിക്കുന്നത്.
അവധി ദിവസങ്ങളിലും മറ്റും മണിയാർ ഡാമും തൂക്കുപാലവും കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ വിശ്രമകേന്ദ്രവും ഇതിന് സമീപത്താണ്. ഇവിടെയെത്തുന്നവർ മഴ പെയ്താൽ കടന്നൽകൂടുണ്ടെന്ന് അറിയാതെ ഷെഡിൽകയറി നിൽക്കുന്നതും പതിവാണ്. എ.വി.ടിയുടെ ഫാക്ടറിയിലും പരിസരത്തുമായി എപ്പോഴും തൊഴിലാളികൾ ഉണ്ടാകാറുണ്ടെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
കാറ്റടിച്ച് ഷെഡിെൻറ ഷീറ്റുകൾ ഇളകുകയോ പക്ഷികളും മറ്റും കൂട് അക്രമിക്കുകയോ ചെയ്താൽ നിരവധിപേർ കടന്നലാക്രമണത്തിന് ഇരയാകും. കടന്നൽകൂട് നീക്കംചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.