പന്തളം: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. അപകടം നടന്ന ഉടൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ്സിൽ നിന്നും ഇറങ്ങിയോടി. എം.സി റോഡിൽ കുളനട പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച ഉച്ചക്ക് 12.30യോടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ, അരീക്കര, അജി ഭവനിൽ, അജയകുമാറിനെ (57) സാരമായ പരിക്കുമായി കുളനട, നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റെങ്കിലും പ്രാഥമിക ശുശ്രൂഷക്കു ശേഷം വിട്ടയച്ചു. കൊല്ലം പൊന്നിച്ചിറ മുളമൂട്ടിൽ വീട്ടിൽ അഡ്വ. രാജീവ് കെ. രാജ് (44), കന്യാകുമാരി സ്വദേശി ജോൺസൺ (61) എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടന്ന ഉടൻ ബസ് ഓടിച്ചിരുന്ന പന്തളം ഡിപ്പോയിലെ ഡ്രൈവർ ചിറ്റാർ സ്വദേശി ഷാജഹാൻ ഇറങ്ങി ഓടുകയും ചെയ്തു. എറണാകുളം അമൃത ആശുപത്രിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്.
അജയകുമാർ ഓടിച്ച കാർ അടൂരിൽ നിന്നും അരീക്കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ മണിക്കൂറോളം ഗതാഗതക്കുരുക്കിലമർന്നു. ബുധനാഴ്ച രാത്രി എം.സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.