വടശേരിക്കര: ഞായറാഴ്ച വൈകിട്ട് കടുവ ഇറങ്ങി ആടുകളെ പിടിച്ച വടശേരിക്കര ബൗണ്ടറി ചെമ്പരത്തിമൂട്ടിൽ ഭാഗത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ കടുവയെ പിടികൂടുവാനുള്ള കൂട് സ്ഥാപിച്ചു. ബൗണ്ടറി താമരപ്പള്ളി എസ്റ്റേറ്റിലെ കുതിരപ്പുഴയിലാണ് കൂട് സ്ഥാപിച്ചത്. തിങ്കളാഴ്ച രാവിലെ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ജനവാസമേഖലക്ക് സമീപം പി.ഐ.പി കനാലിനോട് ചേർന്ന് കടുവ പിടികൂടിയ ആടിന്റെ അവശിഷ്ടവും കണ്ടെത്തി.
ഒളികല്ല് വനമേഖലയോട് ചേർന്ന ചെമ്പരത്തിമൂട് ഭാഗത്ത് നിരന്തരമായി ആനയുടെ ശല്യം ഉണ്ടെങ്കിലും വന്യമൃഗങ്ങൾ കാടിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് ഇത് ആദ്യമാണ്. ടൗണിൽ നിന്നും ഒഴിഞ്ഞ കോണായ ഈ ഭാഗത്ത് കടുവയെ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. കടുവ ഇറങ്ങിയതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ കാട്ടുപോത്ത് ഈ പ്രദേശത്തുകൂടി വിരണ്ടോടിയതും ആശങ്ക വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.