പത്തനംതിട്ട: കോട്ടാങ്ങല്‍ ചുങ്കപ്പാറ മാപ്പൂര് വീട്ടില്‍ ടിഞ്ചു മൈക്കിളിെൻറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം വഴിമുട്ടിയതായി മാതാപിതാക്കള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. കുളത്തൂര്‍ സ്വദേശിയുമായി 2017മേയ് എട്ടിന് ടിഞ്ചുവിെൻറ വിവാഹം കഴിഞ്ഞിരുന്നതാണ്.
എന്നാല്‍,കോട്ടാങ്ങല്‍ സ്വദേശിയായ ടിജിന് ജോസഫ് ടിഞ്ചുവിനെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും 2019 ജൂലൈ ഒമ്പതിന് അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ടിജിന്. ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയതാണ്. അഞ്ചുമാസത്തോളം ടിജിെൻറ വീട്ടില്‍ കഴിഞ്ഞ ടിഞ്ചു ഇക്കാലയളവില്‍ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല. പുഷ്പഗിരി ആശുപത്രിയില്‍ നഴ്സുമായിരുന്നു.
2019 ഡിസംബര്‍ 15ന് ടിഞ്ചു തൂങ്ങിമരിച്ചുവെന്ന വാര്‍ത്തയാണ് തങ്ങള്‍ കേള്‍ക്കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.പെരുമ്പെട്ടി പൊലീസില്‍ തങ്ങള്‍ നല്കിയ പരാതിയിലാണ് കേസെടുത്തതെന്ന് പിതാവ് മൈക്കിള്‍ പറഞ്ഞു. കേസ് അന്വേഷിച്ച പൊലീസ് സബ് ഇന്‍സ്പെക്ടറെ ആരോപണ വിധേയനായ ആളെ ഉപദ്രവിച്ചുവെന്ന പേരില്‍ സ്ഥലംമാറ്റിയെന്നും മാതാപിതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.