പത്തനംതിട്ട: കൈപ്പട്ടൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം കാറിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കൊണ്ടുവന്ന് കുട്ടികൾക്ക് വില്പന നടത്തിയ രണ്ട് യുവാക്കളെ പത്തനംതിട്ട പൊലീസ് പിടികൂടി. പത്തനംതിട്ട പള്ളിപ്പടിഞ്ഞാറ്റേതിൽ വിളാകംപുരയിടം അമീർഖാൻ (42), വിളാകംപുരയിടം മുബാറക് (28) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചക്ക് 11ഓടെ സ്കൂളിന് സമീപം കാർ നിർത്തിയിട്ട് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. വിശദ ചോദ്യംചെയ്യലിൽ, ഇവ കുട്ടികൾക്ക് വില്പനക്ക് എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു.
കാറിനുള്ളിൽ നാലുചാക്കുകളിൽ സൂക്ഷിച്ച 3285 പാക്കറ്റ് ഗണേഷ്, 1500 പാക്കറ്റ് ഉൾക്കൊള്ളുന്ന രണ്ട് ചാക്ക് ഹാൻസ്, 448 പാക്കറ്റ് ഉൾക്കൊള്ളുന്ന ഒരു ചാക്ക് കൂൾ ലിപ് എന്നിവ കണ്ടെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നത് തടയാനുള്ള നിയമത്തിലെ വകുപ്പുകൾക്കൊപ്പം, ബാലനീതി നിയമത്തിലെ വകുപ്പ് 77 കൂടി ചേർത്താണ് യുവാക്കൾക്കെതിരെ കേസ് എടുത്തത്. പത്തനംതിട്ട എസ്.ഐ ജെ.യു. ജിനു, സി.പി.ഒമാരായ സച്ചിൻ, മിഥുൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.