അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ക്ക​ട​വി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ

കുറഞ്ഞ സമയം, കൂടുതൽ മ‍ഴ; പത്തനംതിട്ടയിൽ പെയ്​തത്​ റെക്കോഡ്​ മഴ

പ​ത്ത​നം​തി​ട്ട: കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ റെ​ക്കോ​ഡ്​ മ​ഴ​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച പ​ക​ലാ​ണ് മ​ഴ ഏ​റ്റ​വും ശ​ക്ത​മാ​യ​ത്. 200 മി​ല്ലി​മീ​റ്റ​റോ​ളം മ​ഴ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ജി​ല്ല​യി​ല്‍ ല​ഭി​ച്ചു.

തു​ലാ​വ​ര്‍ഷം ആ​രം​ഭി​ച്ച​ശേ​ഷ​വും ജി​ല്ല​യി​ല്‍ മ​ഴ​യു​ടെ അ​ള​വി​ല്‍ മു​ന്‍കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കി​ല്‍ നാ​ല് ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചു. 589.8 മി​ല്ലി​മീ​റ്റ​ര്‍ പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്ത് 615 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. ഈ ​സീ​സ​ണി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് അ​ധി​ക​മ​ഴ ല​ഭി​ച്ച​ത്. ചെ​റു​കു​ള​ഞ്ഞി​യി​ല്‍ 248, വ​യ​ല​യി​ല്‍ 233, അ​ത്തി​ക്ക​യ​ത്ത് 231 മി​ല്ലി​മീ​റ്റ​റും മ​ഴ പെ​യ്തു.

പ​ത്ത​നം​തി​ട്ട​യി​ല്‍ 80.2, കോ​ന്നി എ​സ്‌​റ്റേ​റ്റ് 84.3, വ​ട​ശ്ശേ​രി​ക്ക​ര 131, അ​യി​രൂ​ര്‍ 166.2, കോ​ന്നി 156, ക​ല്ലൂ​പ്പാ​റ 128.4, ക​രി​പ്പാ​ന്‍തോ​ട് 169.2, കു​മ്മ​ണ്ണൂ​ര്‍ 158.2, പാ​ടം 105.88 മി​ല്ലി​മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യും മ​ഴ ല​ഭി​ച്ചു. കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​ക്കി 81, പ​മ്പ 68, മൂ​ഴി​യാ​ര്‍ 82.4, നി​ല​യ്ക്ക​ല്‍ 86.4 മി​ല്ലി​മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ഴ ല​ഭി​ച്ച​ത്.

മണിമല നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

പ​ത്ത​നം​തി​ട്ട: മ​ണി​മ​ല ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ മു​ന്ന​റി​യി​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ വ​ള്ളം​കു​ളം സ്റ്റേ​ഷ​നി​ൽ ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പ് പ​രി​ധി ക​വി​ഞ്ഞ​തി​നാ​ൽ മ​ണി​മ​ല ന​ദി​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​താ​ണ്. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ളി​ൽ ഇ​റ​ങ്ങാ​നോ ന​ദി മു​റി​ച്ചു ക​ട​ക്കാ​നോ പാ​ടി​ല്ല. തീ​ര​ത്തോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന​ദി​ക​ളി​ലി​റ​ങ്ങു​ന്ന​തി​നും കു​ളി​ക്ക​ട​വു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​രോ​ധ​നം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ന​ദി​ക​ളി​ലി​റ​ങ്ങു​ന്ന​തും കു​ളി​ക്ക​ട​വു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​രോ​ധി​ച്ച് ക​ല​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വാ​യി. അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കും വ​രെ​യാ​ണ് നി​രോ​ധ​നം. ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴ്ന്ന‌ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ, പ്രാ​ദേ​ശി​ക​മാ​യ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​യി​ലും വ​ന​ത്തി​ലും മ​ഴ ശ​ക്ത​മാ​കു​ന്ന​ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​ണ​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന്​ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ൾ മു​റി​ച്ചു​ക​ട​ക്കാ​നോ ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങാ​നോ പാ​ടി​ല്ല.

കാ​ന​ന പാ​ത​യി​ലൂ​ടെ യാ​ത്ര​ക്ക്​ നി​രോ​ധ​നം

ശ​ബ​രി​മ​ല: അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ കു​മ​ളി​യി​ൽ നി​ന്ന്​ മു​ക്കു​ഴി, സ​ത്രം വ​ഴി ശ​ബ​രി​മ​ല​യി​ലേ​ക്ക് കാ​ന​ന പാ​ത​യി​ലൂ​ടെ​യു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര നി​രോ​ധി​ച്ച് ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി ഉ​ത്ത​ര​വി​ട്ടു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കും വ​രെ​യാ​ണ് നി​രോ​ധ​നം. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം. തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​ലീ​സി​നും വ​നം വ​കു​പ്പി​നും നി​ർ​ദ്ദേ​ശം ന​ൽ​കി.

ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍ന്നു

പ​മ്പ, അ​ച്ച​ന്‍കോ​വി​ല്‍, മ​ണി​മ​ല ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍ന്നു. അ​യി​രൂ​രി​ല്‍ 5.53, മാ​രാ​മ​ണ്‍ 4.52, ആ​റ​ന്മു​ള 4.35, മാ​ല​ക്ക​ര 2.97 മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ​മ്പാ​ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ്. അ​ച്ച​ന്‍കോ​വി​ലാ​റ്റി​ല്‍ കോ​ന്നി​യി​ല്‍ 17.85, പ​ന്ത​ളം 5.94, തു​മ്പ​മ​ണ്‍ 8.13 മീ​റ്റ​റു​മാ​ണ് ജ​ല​നി​ര​പ്പ്. മ​ണി​മ​ല​യാ​റ്റി​ല്‍ വ​ള്ളം​കു​ള​ത്ത് 4.25, ക​ല്ലൂ​പ്പാ​റ​യി​ല്‍ 4.88 മീ​റ്റ​റു​മാ​ണ് ഇ​ന്ന​ലെ രാ​വി​ല​ത്തെ ജ​ല​നി​ര​പ്പ്.

ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് 61 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഇ​ത്ത​വ​ണ കാ​ല​വ​ര്‍ഷം ക​ഴി​ഞ്ഞ​പ്പോ​ഴും സം​ഭ​ര​ണി​ക​ള്‍ നി​റ​ഞ്ഞി​രു​ന്നി​ല്ല.

മു​ൻ​ക​രു​ത​ലു​മാ​യി റ​വ​ന്യൂ​വ​കു​പ്പ്

പ​ന്ത​ളം: അ​ച്ഛ​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു, കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്റെ വ​ര​വി​നൊ​പ്പം മേ​ഖ​ല​യി​ൽ മ​ഴ​യും ശ​ക്ത​മാ​യ​തോ​ടെ​യാ​ണ്​ ആ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ആ​റ്റി​ലെ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ശ​ക്ത​മാ​യ മ​ഴ തു​ട​ർ​ന്നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ക​ണ്ടെ​ത്തി സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ ഇ​രു​ക​ര​ക​ളും മു​ട്ടി​യാ​ണ് വെ​ള്ളം ഇ​പ്പോ​ൾ ഒ​ഴു​കു​ന്ന​ത്. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ ക്ഷേ​ത്ര​ക്ക​ട​വു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Heavy rainfall in pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.