തോമസ്​ ഐസക്കിനെ തോൽപിക്കാൻ ശ്രമം: വെട്ടിലായി സി.പി.എം നേതൃത്വം

തി​രു​വ​ല്ല: കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ജി​ല്ല​യു​ടെ ചു​മ​ത​ല​യു​മു​ള്ള തോ​മ​സ് ഐ​സ​ക്കി​നെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ തി​രു​വ​ല്ല​യി​ലെ ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ പ്ര​വ​ർ​ത്തി​ച്ചെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ റി​പ്പോ​ർ​ട്ട്​ പു​റ​ത്താ​യ​തി​ന്​ പി​ന്നാ​ലെ ന​ട​പ​ടി എ​ടു​ത്തെ​ങ്കി​ലും സി.​പി.​എം ജി​ല്ല നേ​തൃ​ത്വം സം​ശ​യ നി​ഴ​ലി​ൽ.

പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​യ പാ​ർ​ട്ടി നേ​തൃ​ത്വം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​കെ. കൊ​ച്ചു​മോ​നെ നീ​ക്കി. താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ഏ​രി​യ ക​മ്മി​റ്റി അം​ഗം ജെ​നോ മാ​ത്യു​വി​ന്​ ന​ൽ​കി. ക​ടു​ത്ത വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്ന് ര​ണ്ടു​വ​ട്ടം നി​ർ​ത്തി​വ​ച്ച ടൗ​ൺ നോ​ർ​ത്ത് ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്ത പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ര​ണ്ടു​വ​ട്ടം നി​ർ​ത്തി​വ​ച്ച സ​മ്മേ​ള​നം ജി​ല്ല സെ​ക്ര​ട്ട​റി ഉ​ദ​യ​ഭാ​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി​യെ കൂ​ടാ​തെ സം​സ്ഥാ​ന സ​മി​തി അം​ഗം രാ​ജു എ​ബ്ര​ഹാം, മൂ​ന്ന് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച 52 പേ​ജു​ക​ൾ റി​പ്പോ​ർ​ട്ടി​ലെ ഒ​മ്പ​താം പേ​ജി​ൽ ഉ​ൾ​പ്പെ​ട്ട ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​താ​ണ് പ്ര​ശ്ന​മാ​യ​ത്. ഈ ​ഭാ​ഗം വാ​യി​ക്ക​വെ ജി​ല്ല സെ​ക്ര​ട്ട​റി ഇ​ട​പെ​ട്ട് റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം നി​ർ​ത്തി​വെ​ക്കു​ക​യും അം​ഗ​ങ്ങ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ങ്ങ​നെ തി​രി​കെ വാ​ങ്ങി​യ റി​പ്പോ​ർ​ട്ടാ​ണ് ചോ​ർ​ന്ന​ത്. പാ​ർ​ട്ടി സ​ഖാ​വി​ന്‍റെ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ച്ച ഗ​ർ​ഭി​ണി​യാ​ക്കി​യ​ത് അ​ട​ക്കം ര​ണ്ട് പീ​ഡ​ന​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​സി സ​ജി​മോ​നും ആ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ തോ​മ​സ് ഐ​സ​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു വി​ഭാ​ഗം സ്വീ​ക​രി​ച്ച നി​ല​പാ​ടാ​ണ് ഐ​സ​ക്കി​ന്റെ തോ​ൽ​വി​ക്കാ​യി മ​റു​വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

തോ​മ​സ് ഐ​സ​ക്കും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​കെ. ജ​യ​ച​ന്ദ്ര​നും ഉ​ൾ​പ്പെ​ടു​ന്ന നേ​താ​ക്ക​ളാ​ണ് 2023 ഈ ​വി​ഷ​യം ഏ​രി​യ ക​മ്മി​റ്റി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. ക​മ്മി​റ്റി​ക്കാ​യി ഇ​രു​വ​രും വാ​ഹ​ന​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ഡി.​വൈ.​എ​ഫ്.​ഐ മ​ഹി​ളാ നേ​താ​വ് ഉ​ൾ​പ്പെ​ടെ ചി​ല​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​മ​ർ​ശം ഉ​ണ്ട്. തോ​മ​സ് ഐ​സ​ക്കി​ന് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തി​രു​വ​ല്ല​യി​ൽ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് പാ​ർ​ട്ടി നി​ൽ​ക്കു​ന്ന​തെ​ന്ന് നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. സി.​പി.​എ​മ്മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​നി​വ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​മാ​സം 11നാ​ണ് തി​രു​വ​ല്ല ഏ​രി​യ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. അ​തി​നു മു​മ്പാ​യി ന​ട​ക്കേ​ണ്ട ടൗ​ൺ നോ​ർ​ത്ത് ലോ​ക്ക​ൽ സ​മ്മേ​ള​ന​മാ​ണ് ത​ർ​ക്കം മൂ​ലം നീ​ളു​ന്ന​ത്.

ജി​ല്ല​യി​ലെ മ​റ്റ് ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും തി​രു​വ​ല്ല ടൗ​ൺ നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി സ​മ്മേ​ള​നം നേ​തൃ​ത്വ​ത്തി​നു മു​ന്നി​ൽ ഇ​പ്പോ​ഴും കീ​റാ​മു​ട്ടി​യാ​യി നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തു​നി​ന്ന് കെ.​കെ. കൊ​ച്ചു​മോ​നെ മാ​റ്റി​യും ത​ട​സ്സ​പ്പെ​ട്ട ലോ​ക്ക​ല്‍ സ​മ്മേ​ള​നം 9നു ​ചേ​രാ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്. സ​മ്മേ​ള​ന കാ​ല​ത്തെ അ​സാ​ധ​ണ ന​ട​പ​ടി​യാ​ണി​ത്. വി​ഭാ​ഗീ​യ പ്ര​വ​ര്‍ത്ത​നം സ്ഥി​രീ​ക​രി​ക്കു​ന്ന നി​ല​യി​ലാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍, തി​രു​വ​ല്ല​യി​ല്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു പ​റ​യു​ന്ന​ത്.

Tags:    
News Summary - Attempt to defeat Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.