തൊഴിലാളികളുടെ പിടിവാശി; നടപ്പാവാതെ പ്രീപെയ്ഡ് ഡോളി സംവിധാനം

ശ​ബ​രി​മ​ല: തീ​ർ​ത്ഥാ​ട​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങി​യ പ്രീ​പെ​യ്ഡ് ഡോ​ളി സം​വി​ധാ​നം തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ടി​വാ​ശി മൂ​ലം ന​ട​പ്പാ​യി​ല്ല.

പ്രാ​യാ​ധി​ക്യം മൂ​ല​മ​ട​ക്കം ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് പ​മ്പ​യി​ൽ​നി​ന്ന്​ സ​ന്നി​ധാ​ന​ത്തേ​ക്ക് മ​ല​ക​യ​റാ​നും ഇ​റ​ങ്ങാ​നു​മാ​യി ഡോ​ളി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ത്ത​രം ഡോ​ളി തൊ​ഴി​ലാ​ളി​ക​ൾ തീ​ർ​ത്ഥാ​ട​ക​രോ​ട് അ​മി​ത കൂ​ലി ഈ​ടാ​ക്കു​ന്ന​താ​യും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തു​മാ​യ പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്രീ ​പെ​യ്ഡ് ഡോ​ളി കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്. അ​മി​ത​കൂ​ലി ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് തീ​ർ​ത്ഥാ​ട​ക​നെ പാ​തി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ നാ​ല് ഡോ​ളി തൊ​ഴി​ലാ​ളി​ക​ളെ പ​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡോ​ളി സം​വി​ധാ​നം പ്രീ​പെ​യ്ഡ് ആ​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ഹൈ​കോ​ട​തി ദേ​വ​സ്വം ബോ​ർ​ഡി​ന് നി​ർ​ദേം​ശം ന​ൽ​കി​യി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച 3250 നു ​പ​ക​രം 5000 രൂ​പ വ​രെ ഭ​ക്ത​രി​ൽ​നി​ന്ന്​ വാ​ങ്ങാ​റു​ണ്ടെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ പ​രാ​തി​ക​ളാ​ണ് ദി​വ​സ​വും ബോ​ർ​ഡി​നും പൊ​ലീ​സി​നും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഡോ​ളി തൊ​ഴി​ലാ​ളി​ക​ൾ അ​മി​ത കൂ​ലി ഈ​ടാ​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് മു​മ്പ് ന​ട​ന്ന പ​ല ശ​ബ​രി​മ​ല അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും ആ​വ​ശ്യം ഉ​യ​ന്നി​രു​ന്നു.

യാ​ത്ര​ക്കാ​ര​ന്റെ ഭാ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ, ​ബി.​സി എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് ഡോ​ളി നി​ര​ക്ക് നി​ശ്ച​യി​ക്കാ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റെ ബോ​ർ​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​തും ന​ട​പ്പാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ശ​ബ​രി​മ​ല എ.​ഡി.​എം ഡോ. ​അ​രു​ൺ.​എ​സ്. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഒ​രു ഭാ​ഗ​ത്തേ​ക്ക് 3250 രൂ​പ​യാ​ക്ക​ണം എ​ന്ന​ത് അം​ഗീ​ക​രി​ക്കു​വാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​യി​ല്ല.

ഇ​തി​ന് പി​ന്നാ​ലെ അ​ർ​ധ​രാ​ത്രി മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ എ.​ഡി.​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഹൈ​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം മാ​ത്ര​മേ പ്രീ​പെ​യ്ഡ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തൂ എ​ന്ന് ഉ​റ​പ്പ് ന​ൽ​കി. ഇ​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

Tags:    
News Summary - Prepaid Dolly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.