നി​ര​ക്ക്​ കൂ​ട്ടി ഷീ ​ലോ​ഡ്​​ജ്; പ്ര​തി​സ​ന്ധി​യി​ൽ​ താ​മ​സ​ക്കാ​ർ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ഷീ ​ലോ​ഡ്ജി​ൽ നി​ര​ക്ക് കൂ​ട്ടി​യ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും.

മു​മ്പ്​ 4000 രൂ​പ ആ​യി​രു​ന്നു ഒ​രു മാ​സ​ത്തെ വാ​ട​ക. ഇ​ത്​ 5500 രൂ​പ ആ​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ഗ​ര​ത്തി​ലെ മ​റ്റ് ഹോ​സ്റ്റ​ലു​ക​ളി​ലും സ​മാ​ന​മാ​യ തു​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഫീ​സ് കു​റ​വാ​യ​തി​നാ​ലാ​ണ് ഷീ ​ലോ​ഡ്ജ് സ്ത്രീ​ക​ളി​ൽ പ​ല​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.

പ​തി​നാ​യി​രം രൂ​പ​ക്ക്​ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് പ​കു​തി​യും ഹോ​സ്റ്റ​ൽ ഫീ​സാ​യി ന​ൽ​കേ​ണ്ട സ്ഥി​തി​യാ​ണ്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, സി​വി​ൽ സ്റ്റേ​ഷ​ൻ, ക​ല​ക്ട​റേ​റ്റ്, ന​ഗ​ര​സ​ഭ, മ​റ്റ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ഇ​വി​ടെ​യു​ണ്ട്. ഇ​വ​രോ​ടെ​ല്ലാം മ​റ്റ് സ്ഥ​ല​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

വ​സ്ത്ര​ങ്ങ​ൾ തേ​ക്കാ​ൻ പൊ​തു​മു​റി ഒ​രു​ക്കി​യാ​ൽ അ​തി​ന് വേ​ണ്ടി വ​ലി​യൊ​രു വ​രി വേ​ണ്ടി വ​രും. ഫോ​ൺ ചാ​ർ​ജ് ചെ​യ്യു​ന്ന ത്രീ​പി​ൻ പ്ല​ഗ് മു​റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ജോ​ലി​ക്കും മ​റ്റ് ആ​വ​ശ്യ​ത്തി​നും ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന വ​നി​ത ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഈ ​തീ​രു​മാ​നം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. വൈ​ദ്യു​തി ബി​ൽ 40000 രൂ​പ​യോ​ളം ആ​കു​ന്ന​തി​നാ​ലാ​ണ് ഇ​ങ്ങ​നെ തീ​രു​മാ​ന​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ര​ണ്ട് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ൽ മൂ​ന്ന് മു​റി താ​ഴെ​യും നാ​ല് മു​റി മു​ക​ളി​ലു​മാ​ണു​ള്ള​ത്.

ഇ​വി​ടെ എ​ല്ലാ മു​റി​യി​ലും മൂ​ന്നും നാ​ലും പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു രാ​ത്രി താ​മ​സി​ക്കാ​ൻ പ​റ്റു​ന്ന സ്ഥ​ലം ആ​യി കൂ​ടി​യാ​ണ് ഷീ ​ഹോ​സ്റ്റ​ൽ/ ഷീ ​ലോ​ഡ്ജ് ആ​രം​ഭി​ച്ച​ത്.

Tags:    
News Summary - She lodge rate increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.