തിരുവല്ല: തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞാൽ കോട്ടയത്ത് മാത്രം സ്റ്റോപ്പുള്ള വന്ദേ ഭാരത് ട്രെയിന്‍ പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവെ സ്റ്റേഷനായ തിരുവല്ലയിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു. ആലപ്പുഴ ജില്ലയിൽപെട്ട ചെങ്ങന്നൂരോ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലോ സ്റ്റോപ് അനുവദിച്ചാൽ മാത്രമേ പത്തനംതിട്ട ജില്ലയിലുള്ളവർക്ക് പ്രയോജനം ലഭിക്കൂ.
ശബരിമല തീർഥാടകർ കൂടുതൽ ആശ്രയിക്കുന്ന രണ്ട് സ്റ്റേഷനുകളാണ് ചെങ്ങന്നൂരും തിരുവല്ലയും. ഇത് കൂടാതെ നിരണം പള്ളി, പരുമല പള്ളി, ശ്രീവല്ലഭ ക്ഷേത്രം, എടത്വപള്ളി , ചക്കുളത്ത് കാവ് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ളവരും ഇൗ സ്റ്റേഷനുകളെ ആശ്രയിക്കുന്നുണ്ട്. അതേസമയം, പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയെ ഒഴിവാക്കിയതിൽ പ്രവാസി സമൂഹം വലിയ പ്രതിഷേധത്തിലാണ്. വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകൾ റെയിൽവേ മന്ത്രാലയത്തിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.