ചിറ്റാര്‍: ചിറ്റാറിൽ കാട്ടാന ശല്യം വർധിച്ചതോടെ ജനങ്ങൾ ഭീതിയിൽ. ചിറ്റാര്‍ പഞ്ചായത്ത് നാലാം വാര്‍ഡായ 86 പള്ളിപ്പടിക്ക് സമീപം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കക്കാട്ടാറ് മുറിച്ച് കടന്ന് കാട്ടാന പുന്നമൂട്ടില്‍ ഷൈജുവിന്റെ പുരയിടത്തിലാണ് കൃഷിനാശം ഉണ്ടാക്കിയത്. വ്യാപകമായി വാഴയും മറ്റും നശിപ്പിച്ചിട്ടുണ്ട്. കനത്ത മഴ പെയ്തതിനാല്‍ കാട്ടാന എപ്പോഴാണ് പ്രദേശത്ത് എത്തിയതെന്ന് ആരും കണ്ടില്ല. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് വാഴയും മറ്റും നശിച്ചനിലയിൽ വീട്ടുകാർ കാണുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അള്ളുങ്കല്‍, കുമരംകുന്ന്, മത്തങ്ങമല, ഊരാമ്പാറ മേഖലയില്‍ കാട്ടാനയിറങ്ങുന്നുണ്ട്. വടശ്ശേരിക്കര-സീതത്തോട് റോഡ് മുറിച്ചുകടന്ന് കഴിഞ്ഞ ജൂണ്‍ 26ന് പുലര്‍ച്ചെയും സമീപ പ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളിൽ കടന്നുകയറി കൃഷി നശിപ്പിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ യോഗം ചേര്ന്ന്സമരപരിപാടികൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.