പത്തനംതിട്ട: പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാന്‍ ബജറ്റ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കെ.എസ്.ആർ.ടി.സി. കോർപ്പറേഷന്റെ
ബജറ്റ് ടൂര്‍ പദ്ധതിയുടെ ഭാഗമായി കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ട്രിപ്പുകള്‍ പോകാം. ചെറുതും, വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്രകൾ നടത്തുന്നുണ്ട്. ഒറ്റയ്ക്കും കൂട്ടായുമെല്ലാം ഉല്ലാസയാത്രയുടെ ഭാഗമാകാം. ജില്ലയിലെ വിവിധ കെ.എസ്.ആര്‍ടി.സി ഡിപ്പോകളില്‍ നിന്ന് ഈ ട്രിപ്പുകള്‍ നടത്തുന്നുണ്ട്.
ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ താമസ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഒരു ദിവസ പാക്കേജ് മുതൽ നാലു നാൾ നീളുന്ന ട്രിപ്പ് വരെ ഈ യാത്രയിലുണ്ട്. ഭക്ഷണചാർജ്ജ് ഉൾപ്പെടുത്തിയും, അല്ലാതെയും ഏറ്റവും കുറഞ്ഞ നിരക്കുകളാണ് യാത്രകൾക്കുള്ളത്. ഏറ്റവും ജനപ്രിയമായ ഗവി, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം വഴിയുള്ള കാനന യാത്ര, പൊന്മുടി, തെന്മല, മലക്കപ്പാറ, ചതുരംഗപ്പാറ, മറയൂർ, കാന്തല്ലൂർ, മൂന്നാർ, വയനാട്, രാമക്കൽമേട്, വണ്ടർലാ, നെല്ലിയാമ്പതി തുടങ്ങിയ ഉല്ലാസ യാത്രകൾ, ആഡംബര കപ്പലിൽ അറബിക്കടലിലൂടെ അഞ്ചുമണിക്കൂർ അടിപൊളി യാത്ര, കൊച്ചി കായലിലൂടെയുള്ള യാത്രകൾ.
ഒപ്പം കേരളത്തിലെയും പുറത്തെയും വിവിധ തീർഥാടനകേന്ദ്രങ്ങളെ കോർത്തിണക്കി തീർഥാടന യാത്രകൾ എന്നിവയെല്ലാം ഈ മാസങ്ങളിൽ നടത്തുന്നു.
ഏപ്രിൽ 7- വാഗമൺ
10- റോസ്മല
13- ചതുരംഗപ്പാറ
19- മൂന്നാർ
21- കാൽവരി മൗണ്ട്
27- കടൽ യാത്ര
28- രാമക്കൽമേട്
8,11,14,19,23,29-ഗവി
6- മൂന്നാർ
6- വാഗമൺ
7- പൊന്മുടി
10-വണ്ടർലാ
13- ചതുരംഗപ്പാറ
14- കൊച്ചിക്കായലിലൂടെ യാത്ര
20- മാമലക്കണ്ടം ജംഗിൾ സഫാരി
20- വയനാട്
21- ആഴിമല തീർഥാടനം
28- മലക്കപ്പാറ
17,20,27- ഗവി
10- വാഗമൺ
13- കടൽയാത്ര (ക്രൂയിസ്)
20- ആഴിമല തീർഥാടനം
21- ഇലവീഴാപൂഞ്ചിറ
28- മൂന്നാർ
ഗവി- 9,15, 21
12- മൂന്നാർ
21- സാഗരറാണി ക്രൂയിസ്
28- വാഗമൺ
ഗവി- 11,30
13- മലക്കപ്പാറ
19- മാമലക്കണ്ടം -മൂന്നാർ
27- കൊച്ചി കായലിലൂടെ ക്രൂയിസ് യാത്ര
തിരുവല്ല: 9744348037, 9961072744, 9745322009.
പത്തനംതിട്ട: 9495752710, 9995332599
അടൂർ: 7012720873, 9846752870
പന്തളം: 9562730318, 9497329844
റാന്നി: 9446670952
ജില്ല കോഓഡിനേറ്റർ: 9744348037
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.