പാർട്ടി മാറിയ പഞ്ചായത്ത് അംഗത്തിന്‍റെ അധിക്ഷേപവും ഭീഷണിയും: പഞ്ചായത്ത് പ്രസിഡന്‍റ്​ പരാതിയുമായി പൊലീസിൽ

കൊടുങ്ങല്ലൂർ: പാർട്ടി മാറിയ പഞ്ചായത്ത് അംഗത്തിന്‍റെ അധിക്ഷേപവും ഭീഷണിയും നേരിടേണ്ടി വന്ന പഞ്ചായത്ത് പ്രസിഡന്‍റ്​ പരാതിയുമായി പൊലീസിൽ. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു രാധാകൃഷ്ണനാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ഗിരീഷ് കുമാറിനെതിരെയാണ് പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥിയായി വിജയിച്ച ഇയാൾ ഈയിടെ സി.പി.എമ്മിൽ ചേർന്നിരുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം നാലാം വാർഡിലെ കൃഷിഭവൻ, അംഗൻവാടി, മൃഗാശുപത്രി തുടങ്ങിയവ നിലനിൽക്കുന്ന ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആറാം വാർഡിൽനിന്ന് നിർമാണ അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. പ്രസിഡന്‍റിന്‍റെയും വാർഡ് അംഗത്തിന്‍റെയും മറ്റും സാന്നിധ്യത്തിലാണ് അവശിഷ്ടങ്ങൾ നീക്കിയിരുന്നത്. ഇതിനിടെയാണ് ഒന്നാം വാർഡ് അംഗമായ ഗിരീഷ് സ്ഥലത്തെത്തിയത്. പ്രസിഡന്‍റിനോട് ക്ഷുഭിതനായി കയർത്ത് സംസാരിച്ച ഇയാൾ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ്​ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയും പൊലീസിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ ഗിരീഷ് കുമാറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT